മലയാള സിനിമയുടെ എക്കാലത്തെയും നിത്യഹരിത നായകൻ പ്രേം നസീറിനെ ഓർക്കുവാൻ രൂപീകൃതമായ പ്രേം നസീർ സുഹൃത് സമിതിയുടെ മസ്ക്കറ്റ് ചാപ്റ്റർ പ്രവർത്തനമാരംഭിച്ചു

New Update
prem nazeer suhrud samithi muscat

പ്രേം നസീർ സുഹൃത് സമിതി മസ്ക്കറ്റ് ചാപ്റ്ററിന്റെ ലോഗോ പ്രകാശനം ഇബ്രിരി ലേബർ ഡിപ്പാർട്ട്മെന്റ് മേധാവി മാനാ ബിൻ ഈ ദ് അൽ ഹോസ്നി ചാപ്റ്റർ ചെയർമാൻ അബാ ബിൽ റാഫിക്ക് നൽകി നിർവ്വഹിക്കുന്നു. സംസ്ഥാന നേതാക്കൾ സമീപം 

തിരുവനന്തപുരം: തിരുവനന്തപുരത്ത് 16 വർഷമായി പ്രവർത്തിച്ചു വരുന്ന പ്രേം നസീർ സുഹൃത് സമിതിയുടെ മസ്ക്കറ്റ് ചാപ്റ്റർ പ്രവർത്തനമാരംഭിച്ചു. ഇബ്രി റോയൽ വിസ്ത കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ സമിതി മസ്ക്കറ്റ് ചാപ്റ്റർ പ്രസിഡണ്ട് ഷഹീർ അഞ്ചൽ പ്രവർത്തനോത്ഘാടനം നിർവ്വഹിച്ചു. 

Advertisment

സമിതിയുടെ ലോഗോ പ്രകാശനം ലേബർ ഡിപ്പാർട്ട്മെന്റിലെ ഉയർന്ന മേധാവി മാനാ ബിൻ ഈദ് അൽ ഹോസ്നി സമിതി ചെയർമാനായ അബാ ബിൽ റാഫിക്ക് സമർപ്പിച്ച് പ്രകാശനം ചെയ്തു. സംസ്ഥാന സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ അദ്ധ്യക്ഷനായി. 

സമിതി ആർട്സ് കൺവീനർ ജമാൽ ഹസൻ അദ്ധ്യക്ഷത വഹിച്ചു. സുനിൽകുമാർ, കേരളൻ കെ.പി.എ.പി ഇ എം.ഷബീർ, അൻ സാർ, കൃഷ്ണമുരളീധരൻ, വിനോദ് കുമാർ, റാഷിദ് ഉമർ, മുഹമ്മദ് കാജ എന്നിവർ സംബന്ധിച്ചു. തുടർന്ന് ഗാന സന്ധ്യയും ഉണ്ടായിരുന്നു.

Advertisment