തീരദേശ മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം രാഷ്ട്രീയ ദീര്‍ഘവീക്ഷണമില്ലായ്മ: രാജീവ് ചന്ദ്രശേഖര്‍

New Update
7a1e8cd9-0f95-4d22-8eb9-74fd44777de1.jpeg

തിരുവനന്തപുരം: രാഷ്ട്രീയ ദീര്‍ഘവീക്ഷണമില്ലായ്മയാണ് തീരദേശ മേഖല ഇപ്പോള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പ്രധാന കാരണമെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. തിരുവനന്തപുരം പാര്‍ലമെന്റ് നിയോജകമണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികളെ പങ്കെടുപ്പിച്ച് ലത്തീന്‍ അതിരൂപത രാഷ്ട്രീയകാര്യ സമിതി സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തീരദേശ വാസികളുടെ അവകാശ പത്രിക സമര്‍പ്പണവും നടന്നു. 

Advertisment

കടല്‍ വിഭവങ്ങളെ നശിപ്പിക്കാതെ തന്നെ വികസനങ്ങള്‍ കൊണ്ടുവരാമെന്ന നയമാണ് ബിജെപിയുടേത്. കടലാക്രമണ മേഖലകളില്‍ സംസ്ഥാന സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. കേന്ദ്ര സര്‍ക്കാരാണ് ധനവിനിയോഗം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. തീരദേശത്തെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും തൊഴില്‍ക്ഷമത ഉറപ്പാക്കുന്നതിനുള്ള നൈപുണ്യ വികസനമാണ് തന്റെ ലക്ഷ്യമെന്നും അതു നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരേയും ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള സുസ്ഥിര വികസനമാണ് തീരദേശത്ത് നടപ്പിലാക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.