/sathyam/media/media_files/l90kp0wXUnx8bI8wUhcj.jpg)
തിരുവനന്തപുരം: പുതുമ തേടുന്ന മനുഷ്യന് ആഹ്ളാദം പകർന്നുകൊണ്ടാണ് ഓരോ പുതുവർഷവും പിറക്കുന്നതെന്നും, ആ സന്തോഷം ലോകത്ത് സമാധാനവും സന്തോഷവും ആഗ്രഹിക്കുന്ന മനുഷ്യരുടെ പ്രാത്ഥനപോലെ 2024 പുതുവർഷം ആകട്ടെയെന്ന് കോൺഗ്രസ് എസ് സംസ്ഥാന ജനറൽ സെക്രട്ടറി ഐ ഷിഹാബുദീൻ ആശംസസന്ദേശത്തിൽ പറഞ്ഞു.
നീണ്ട 365 ദിവസങ്ങളുള്ള ഒരു പുതു വർഷമാണ് ഇതൾ വിരിയുന്നത്, പുതുതായി ചിന്തിക്കാനും പ്രവർത്തിക്കാനും ആശിക്കാനുമൊക്കെ ഒരവസരംകൂടി ലഭിക്കുന്നു. ലോകമെങ്ങും വിപുലമായ ആഘോഷങ്ങളോടെ ജനുവരി ഒന്ന് പുതുവത്സരദിനമായി കൊണ്ടാടുന്നു.
പലതരം കലണ്ടറുകളും കാലഗണനകളും നിലവിൽ ഉണ്ടെങ്കിലും ലോകമെങ്ങും ഉപയോഗത്തിലിരിക്കുന്നത് ഗ്രീഗോറിയൻ കലണ്ടറാണ്. അതനുസരിച്ചു ജനുവരി ഒന്ന് വർഷാരംഭമായി കണക്കാക്കിയത് ഗ്രീഗറി പതിമൂന്നാമൻ മാർപാപ്പയാണ്. ആദ്യമാസത്തിലെ ആദ്യ ദിവസം പുതുവത്സരാശംസകൾ നേർന്നുo കാർഡ്കൾ അയച്ചും ജനങ്ങൾ ആഘോഷങ്ങളിൽ പങ്കെടുക്കുന്നു.
"ഓരോ ദിവസവും വേണ്ടപ്രകാരം ഉപയോഗപെടുത്തിയാൽ ജീവിതവിജയത്തെപറ്റി ഒട്ടും ഭയപ്പെടേണ്ടതില്ല" - കെ പി കേശവമേനോന്റെ ഈ വാക്കുകൾ ഓരോ പുതുവർഷത്തിലും ഓരോ പുതുദിനത്തിലും ഓർമ്മിക്കേണ്ടതാണ്.
ഒരു പ്രഞ്ചു പഴമൊഴി പറയുന്നത് പോലെ, 'ലോകത്തിലെ മുഴുവൻ നിധികൾകൊണ്ട് ശ്രമിച്ചാലും നഷ്ടപെട്ട ഒരു നിമിഷത്തെ വീണ്ടെടുക്കാൻ കഴിയില്ല'.
അടുത്ത കാലത്തതായി ടൂറിസം വികസനവുമായി ബന്ധപെട്ട് പുതുവത്സരദി നാഘോഷങ്ങൾ വളരെ വിപുലമായി സംഘടിപ്പിക്കാറുണ്ട്. കേവലം ആഘോഷങ്ങൾക്കു പുറത്ത് കാലവും മനുഷ്യജീവിതവുമായുള്ള ബന്ധത്തെകുറിച്ച് ചിന്തിക്കുന്നതിനുള്ള അവസരം കൂടിയായ് ഈ ദിനത്തെ കരുതുന്നവരുണ്ട്.
ചിന്തകനായ തോമസ് കാർലൈൽ സൂചിപ്പിക്കുന്നത്പോലെ, കാലം മോശമാണെങ്കിൽ അത് ശരിയാക്കാനാണ് ദൈവം നിങ്ങളെ ലോകത്തിലാക്കിയിരിക്കുന്നത്.
അതെ, ഇനി നമുക്ക് ഓരോർത്തർക്കും സഹജീവികളോടും, സമൂഹത്തോടും, നമ്മുടെ നാടിനോടും നന്മകൾ മാത്രം ചെയ്തു ജീവിതം നയിക്കാൻ 2024 പുതുവർഷത്തെ നമുക്കും സഹിക്കാം. നമ്മളെ പുതു വർഷവും സഹായിക്കട്ടെ. നമുക്ക് പ്രാർത്ഥിക്കാമെന്ന് ഷിഹാബുദീൻ ആശംസാ സന്ദേശത്തിൽ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us