Advertisment

കുടുംബ സംഗമങ്ങളിൽ സജീവമായി രാജീവ് ചന്ദ്രശേഖർ

New Update
461dccbf-e338-46ab-a509-7c45e72c7fe1.jpeg

തിരുവനന്തപുരം: നെയ്യാറ്റിൻകര ശ്രീകൃഷ്ണ ക്ഷേത്ര ദർശനത്തോടെയാണ് ബുധനാഴ്ച എൻഡിഎ സ്ഥാനാർത്ഥി പ്രചാരണ പരിപാടികൾക്ക് തുടക്കം കുറിച്ചത്. തടർന്ന് ബാലരാമപുരത്ത് വിവിധ കുടുംബ സംഗമങ്ങളിൽ പങ്കെടുത്തു. ശാലി ഗോത്രത്തെരുവിൽ നിരവധി കുടുംബങ്ങളെ കണ്ടു. ആദ്യ കാല സംഘ പ്രവര്‍ത്തക സരസ്വതിയുടെ വീടും സന്ദര്‍ശിച്ചു. അവരുടെ അനുഗ്രഹവും സ്വീകരിച്ചു. തുടർന്ന് പുന്നക്കാട് വാര്‍ഡില്‍ പാരമ്പര്യ നെയ്ത്തുശാലകൾ നേരിട്ടു കാണാനെത്തി. നെയ്ത്തു തൊഴിലാളികളുടെ സംഗമത്തില്ലും സംസാരിച്ചു. ഈ തൊഴിലിന്റെ സംരക്ഷണത്തിനായി നൈപുണ്യ വികസനമാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. 

Advertisment

ഐത്തിയൂര്‍ തെക്കറക്കോണം കുടുംബ സംഗമത്തില്‍ പങ്കെടുത്തു. തൊഴിലുറപ്പ് പദ്ധതിയുടെ കീഴിൽ തൊഴിലെടുക്കുന്ന വനിതകളെ കണ്ടു. അവരുടെ പ്രശ്നങ്ങൾ ചോദിച്ചറിഞ്ഞു. ബാലരാമപുരത്തെ എച്ച്എൽഎൽ യൂണിറ്റും രാജീവ് ചന്ദ്രശേഖർ സന്ദർശിച്ചു. തൊഴിലാളികളോട് സംവദിച്ച രാജീവ് ചന്ദ്രശേഖർ അവരുന്നയിച്ച ആവശ്യങ്ങൾക്കും പ്രശ്നങ്ങൾക്കും പരിഹാരം കാണുമെന്ന് ഉറപ്പുനൽകി. പഴറ്റുവിള പൊറ്റയില്‍ കോളനിയിൽ നൂറോളം കുടുംബങ്ങളെ കണ്ടു. കുടിവെള്ള പ്രശ്നമാണ് അവരുന്നയിച്ചത്. പരിഹാരം ഉണ്ടാക്കുമെന്ന് അദ്ദേഹം ഉറപ്പു നൽകി. 

താഴെത്തട്ടിലുള്ള പ്രചാരണ പരിപാടികൾക്കു പുറമെ വിവിധ മുഖാമുഖം, ചർച്ചാ പരിപാടികളിലും സ്ഥാനാർത്ഥി പങ്കെടുത്തു. വെള്ളയമ്പലത്ത് ലത്തീൻ അതിരൂപയുടെ രാഷ്ട്രീയകാര്യ സമിതി സ്ഥാനാർത്ഥികൾക്കായി സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിലും എതിർസ്ഥാനാർത്ഥിക്കൊപ്പം പങ്കെടുത്തു സംസാരിച്ചു. കേരളം നേരിടുന്ന സാമ്പത്തിക വെല്ലുവിളികൾ എന്ന വിഷയത്തിൽ സംഘടിപ്പിച്ച ചർച്ചയിലും പങ്കെടുത്തു. സാമ്പത്തിക നയത്തിൽ സംസ്ഥാന സർക്കാരിന്റെ ദീർഘവീക്ഷണമില്ലായ്മയെ കുറിച്ചാണ് പ്രധാനമായും രാജീവ് ചന്ദ്രശേഖർ സംസാരിച്ചത്.  

വൈകീട്ട് മണക്കാട് ഏരിയ കമ്മിറ്റിയുടെ തിരഞ്ഞെടുപ്പു കാര്യാലയം സ്ഥാനാർത്ഥി ഉദ്ഘാടനം ചെയ്തു. സിപിഎമ്മിൽ 20 വർഷമായി അംഗമായിരുന്ന എസ് സുനിതയെ ഷാൾ അണിയിച്ച് ബിജെപിയിലേക്ക് അദ്ദേഹം സ്വീകരിച്ചു. പാർട്ടി പ്രവർത്തകരുടെ നേതൃത്വത്തിൽ നടന്നു വരുന്ന തിരഞ്ഞെടുപ്പു പ്രചാരണങ്ങൾ വിലയിരുത്തി. ഇനിയുള്ള നാളുകൾ വളരെ പ്രധാനമാണെന്നും ഊർജ്ജസ്വലരായി പ്രവർത്തനം തുടരണമെന്നും അദ്ദേഹം നിർദേശിച്ചു.

Advertisment