മീറ്റ് ടെക്‌നോളജി, പൗൾട്രി ഫാമിംഗ് കോഴ്‌സുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു

New Update
paultry faming

തിരുവനന്തപുരം: ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ സർവകലാശാലയും സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷനും ചേർന്ന് നടത്തുന്ന ഒരു വർഷ കോഴ്‌സായ ഡിപ്ലോമ ഇൻ മീറ്റ് ടെക്‌നോളജിയിലേക്കും (ഡിഎംടി) ആറ് മാസത്തെ കോഴ്സായ സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ പാൻട്രി ഫാമിംഗ് (സിപിഎഫ്) കോഴ്സിലേക്കും അപേക്ഷ  ക്ഷണിച്ചു. 

Advertisment

ഡിപ്ലോമ ഇൻ മീറ്റ് ടെക്‌നോളജിയിൽ അപേക്ഷ സമർപ്പിക്കുന്നവർ പ്ലസ് ടു വിജയിച്ചിരിക്കണം. എട്ടാം ക്ലാസ് വിജയിച്ചവർക്ക് സർട്ടിഫിക്കറ്റ് ഇൻ പൗൾട്രി ഫാമിംഗ് കോഴ്‌സിലേക്ക് അപേക്ഷിക്കാം. 

പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾ ഫീസ് ഇളവിന് അർഹരാണ്. ജനുവരി 31 ന് മുൻപായി ഫൈൻ കൂടാതെ അപേക്ഷകൾ സമർപ്പിക്കാം.

https://onlineadmission.ignou.ac.in/admission/ വഴി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. വിശദ  വിവരങ്ങൾക്ക് ഫോൺ: 9495000931, 9400608493.

Advertisment