യുവത കേരളത്തിന്റെ പ്രതീക്ഷ; കേരള സംസ്ഥാന യുവജന കമ്മീഷൻ്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് സംഘടിപ്പിച്ച ദ്വിദിന നാഷണൽ യൂത്ത് സെമിനാർ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു

New Update
pinarai vijayan seminar tvm

തിരുവനന്തപുരം പ്രിയദർശിനി പ്ലാനറ്റോറിയം ഹാളിൽ സംഘടിപ്പിച്ച സംസ്ഥാന യുവജന കമ്മീഷന്റെ രണ്ടു ദിന ദേശീയ സെമിനാറിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു സംസാരിക്കുന്നു 

തിരുവനന്തപുരം: കേരള സംസ്ഥാന യുവജന കമ്മീഷൻ്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് സംഘടിപ്പിച്ച ദ്വിദിന നാഷണൽ യൂത്ത് സെമിനാറിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി  പിണറായി വിജയൻ നിർവ്വഹിച്ചു. 

Advertisment

കേരളത്തെ ചലനാത്മകമാക്കി നിലനിർത്തുന്നത് യുവതയാണ്. കർമോത്സുകതയുടെയും ധീരതയുടെയും പര്യായമാണ് അവർ.  കാലഘട്ടത്തിന്‍റെ വിപ്ലവം അവരിലാണ്. യുവജനങ്ങളുടെ പ്രശ്നങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരികയും അവരുടെ സാധ്യതകൾ അവലോകനത്തിന് വിധേയമാക്കുകയും ചെയ്യുന്ന സംസ്ഥാന യുവജന കമ്മിഷൻ, ആത്മഹത്യാപ്രവണത ഉൾപ്പടെയുള്ള അനേകം പ്രശ്നങ്ങളിൽ നിന്നും സമൂഹത്തിന്റെ തിരിച്ചുവരവ് സാധ്യമാക്കുന്നതായും മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. 

യുവജന ശാക്തീകരണം, യുവത സന്തോഷം, സാധ്യതകൾ, വെല്ലുവിളികൾ, മാധ്യമങ്ങളുടെ സ്വാധീനം തുടങ്ങിയ വൈവിധ്യമാർന്ന പഠനങ്ങളാണ് ദേശീയ യുവജന സെമിനാറിൻ്റെ വിഷയങ്ങൾ. 

ഉദ്ഘാടന ചടങ്ങിന് യുവജന കാര്യ സംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അധ്യക്ഷനായി. കമ്മിഷൻ ചെയർമാൻ എം.ഷാജർ, വി.ജോയ് എംഎൽഎ, യുവജന ക്ഷേമ ബോർഡ് അംഗം വികെ.സനോജ്, കമ്മിഷൻ അംഗങ്ങളായ ഗ്രീഷ്മ അജയ് ഘോഷ്, കെ. റഫീഖ്, വി.വിനിഷ്, പി.സി.ഷൈജു, അഡ്വ.അബേഷ്, വി.വിനിൽ, അഡ്വ.എം.രൺദീഷ് തുടങ്ങിയവർ സംസാരിച്ചു. 

Advertisment