New Update
/sathyam/media/media_files/ZR2CL2FFOcecZqWJgfEV.jpg)
തിരുവനന്തപുരം തുമ്പയിൽ ബോംബേറ്. രണ്ടുപേർക്ക് പരുക്ക്. രണ്ടുപേരുടെയും കൈകൾക്കാണ് പരുക്കേറ്റത്. ആക്രമണം നെഹ്‌റു ജംഗ്ഷന് സമീപം. ബോംബ് എറിഞ്ഞത് ബൈക്കുകളിൽ എത്തിയ നാലംഗ സംഘം. പരുക്കേറ്റത് നെഹ്‌റു ജംഗ്ഷൻ സ്വദേശികളായ അഖിൽ, വിവേക് എന്നിവർക്ക്.
Advertisment
പരുക്കേറ്റ രണ്ടുപേരും ക്രിമിനൽ കേസിലെ പ്രതികളാണ്. അഖിൽ കാപ്പ കേസിൽ ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയത് അടുത്തിടെ. ഷമീർ എന്നയാളുടെ വീടിന് നേരെയായിരുന്നു ആക്രമണം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us