തിരുവനന്തപുരത്ത് പൊലീസ് ജീപ്പ് പുഴയിലേക്ക് മറിഞ്ഞു; രണ്ട് പൊലീസുകാർ പരിക്കില്ലാതെ രക്ഷപ്പെട്ടു

New Update
Police-Jeepmememe

തിരുവനന്തപുരത്ത് പൊലീസ് ജീപ്പ് പുഴയിലേക്ക് മറിഞ്ഞു. തിരുവനന്തപുരം കരിക്കകത്താണ് സംഭവം. പേട്ട പൊലീസ് സ്റ്റേഷനിലെ ജീപ്പാണ് പാർവതി പുത്തനാറിലേക്ക് മറിഞ്ഞത്. ബൈക്കിന് സൈദ് കൊടുക്കവെയാണ് അപകടം സംഭവിച്ചത്. വാഹനത്തിൽ ഉണ്ടായിരുന്ന രണ്ടു പൊലീസുകാരും പരിക്കില്ലാതെ രക്ഷപ്പെട്ടു. സംഭവം നടന്നത് ഇന്ന് പുലർച്ചെ രണ്ടരയോടെ.