കേരള സംസ്ഥാന ബജറ്റ് പുരോഗതിക്ക് ആക്കം കൂട്ടുന്നതാണെന്ന് കോൺഗ്രസ് - എസ് സംസ്ഥാന ജനറൽ സെക്രട്ടറി ഐ ഷിഹാബുദീൻ

author-image
ഇ.എം റഷീദ്
New Update
i shihabudeen new year message

തിരുവനന്തപുരം: കേരള സംസ്ഥാന ബജറ്റ് പുരോഗതിക്ക് ആക്കം കൂട്ടുന്നതാണെന്ന് കോൺഗ്രസ് - എസ് സംസ്ഥാന ജനറൽ സെക്രട്ടറി ഐ ഷിഹാബുദീൻ അഭിപ്രായപെട്ടു. നവകേരളത്തിൻ്റെ പൂരോഗതി ലക്ഷ്യമാക്കിയിട്ടുള്ള നിരവധി നിർദേശങ്ങളാണ് 2024ലെ സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തിയത്. ഇത് കേരളത്തിന്റെ പൂരോഗതിക്ക് ആക്കം കൂടുന്നതാണ്.

Advertisment

കേന്ദ്ര സർക്കാർ കേരളത്തെ രാഷ്ട്രീയ ലക്ഷ്യത്തോടെ കാണുമ്പോൾ, അതെ കണ്ണ് കൊണ്ട് കണ്ട് കേരത്തിലെ ജനങ്ങളുടെ ഉന്നമനത്തിനുവേണ്ടി പിണറായി സർക്കാർ നിലകൊള്ളൂന്നു യന്നതാണ് കഴിഞ്ഞ ദിവസം അവതരിപ്പിച്ച ബഡ്ജറ്റ്. തൊഴിൽ രഹിതരായ യുവതി - യുവാക്കൾക്ക് തൊഴിലവസരങ്ങൾ സൃക്ഷ്ടിക്കുന്ന നിരവധി പദ്ധതികൾ ബജറ്റിന്‍റെ പ്രത്യേകതയാണ്. എല്ലാ വിഭാഗം ജനങ്ങളേയും സ്പർശിക്കുന്ന രീതിയിലുള്ള ബജറ്റ് നിർദേശങ്ങൾ ചലനാത്മകമായ കേരളത്തിന് വേഗത കൂട്ടും. 

യുവജനക്ഷേമത്തിന് 17 കോടി നൽകി പ്രത്യേക പരിഗണന നൽക്കുന്ന ബജറ്റ് സ്വാഗതാർഹമാണെന്നും, യുവതലമുറയുടെ പുരോഗതി ലക്ഷ്യവെച്ചുള്ള ഇടതുപക്ഷ സർക്കാരിന്റെ ബഡ്ജറ്റ് പൊതു സമൂഹം സ്വഗതംചെയ്യുമെന്നും അദ്ദേഹം അഭിപ്രായപെട്ടു.

Advertisment