Advertisment

കേരള കലാകേന്ദ്രം ഷോർട്ട് ഫിലിം - ഡോക്യുമെൻ്ററി മത്സരത്തിന് എന്‍ട്രികള്‍ ക്ഷണിച്ചു

New Update
kerala kalakendram

തിരുവനന്തപുരം: കേരള കലാകേന്ദ്രം നാല്‌പത്തി രണ്ടാം വാർഷികം പ്രമാണിച്ച് സംഘടിപ്പിക്കുന്ന ഷോർട്ട് ഫിലിം - ഡോക്യുമെൻ്ററി മത്സരത്തിന് എൻട്രികൾ ക്ഷണിച്ചു. പത്ത് മിനിറ്റിന് അകവും പത്ത് മിനിറ്റിന് മുകളിലും ദൈർഘ്യമുള്ള രണ്ട് വിഭാഗങ്ങളിലായാണ് മത്സരം.

Advertisment

മികച്ച ഷോർട്ട് ഫിലിം, മികച്ച ഡോക്യുമെൻ്ററി, സംവിധാനം, തിരക്കഥ, ഛായാഗ്രഹണം, എഡിറ്റിംഗ്, നടൻ, നടി, സഹനടൻ, സഹനടി എന്നീ വിഭാഗങ്ങളിലായാണ് അവാർഡ്.

ചലച്ചിത്ര-കലാ രംഗങ്ങളിലെ പ്രമുഖർ ഉൾക്കൊണ്ട ജഡ്‌ജിംഗ് പാനൽ വിജയികളെ തെരഞ്ഞെടുക്കും. വിജയികൾക്ക് ക്യാഷ് പ്രൈസും, സർട്ടിഫിക്കറ്റും, മറ്റ് സമ്മാനങ്ങളും ലഭിക്കും.

എൻട്രികൾ അയയ്ക്കേണ്ട അവസാന തീയതി 2024 മാർച്ച് 5. വിലാസം: കേരള കലാകേന്ദ്രം, 27/1819, ശ്രീചിത്ര ലെയിൻ, വഞ്ചിയൂർ, തിരുവനന്തപുരം 695 035 (കൂടുതൽ വിവരങ്ങൾക്ക്: ശ്രീലക്ഷ്മി എസ് നായർ, കോഡിനേറ്റർ ഫോൺ 98950 70030, 94969 80472).

Advertisment