Advertisment

സംസ്ഥാന യുവജനക്ഷേമ ബോർഡ് സംഘടിപ്പിക്കുന്ന സാഹിത്യ ക്യാമ്പ് 'ഉയിൽ' ഫെബ്രുവരി 10 - 13 വരെ കോവളത്ത്

author-image
ഇ.എം റഷീദ്
New Update
uyil

തിരുവനന്തപുരം: സംസ്ഥാന യുവജനക്ഷേമ ബോർഡ് സംഘടിപ്പിക്കുന്ന 'ഉയിൽ' - സാഹിത്യ ക്യാമ്പ് ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. 

Advertisment

യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ എസ്. സതീഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ  ബോർഡ് അംഗങ്ങളായ എസ് കവിത, വി കെ സനോജ്, സന്തോഷ് കാല, ക്യാമ്പ് ഡയറക്ടർ ഡോ. രാവുണ്ണി, മെമ്പർ സെക്രട്ടറി പ്രസന്നകുമാർ വി.ഡി, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ ചന്ദ്രിക ദേവി, അവളിടം ജില്ലാ കോഡിനേറ്റർ വിഎസ് ശ്യാമ, ജില്ലാ യൂത്ത് കോഡിനേറ്റർ എ.എം അൻസാരി, ക്യാമ്പ് ലീഡർമാരായ ടെമ്പിൾ ബി തിയോഫിലോസ്, കാശിനാഥൻ എന്നിവർ പങ്കെടുത്തു. 

എറണാകുളം മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിലെ അമ്പതോളം യുവ പ്രതിഭകളാണ് ക്യാമ്പിൽ പ്രതിനിധികളായി എത്തിയത്.

Advertisment