തിരുവനന്തപുരം: ഏരീസ് പ്ലെക്സ് തിയേറ്ററിൽ വാലൻ്റൈൻസ് ഡേ പ്രമാണിച്ച് ഒരു ടിക്കറ്റിന് മറ്റൊന്ന് ഫ്രീ. പ്രണവ് മോഹൻലാലിൻ്റെ "ഹൃദയം" എന്ന സിനിമയ്ക്കാണ് ഈ ഓഫർ. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രത്തിന്റെ മൂന്ന് പ്രദർശനങ്ങൾക്കാണ് ഓഫർ നൽകുന്നത്. 11എഎം, 3പിഎം, 7പിഎം എന്നി സമയക്രമത്തിൽ ഓഡി 4-ൽ ആണ് ഹൃദയം പ്രദർശിപ്പിക്കുന്നത്.
പേടിഎം / ടിക്കറ്റ് ന്യൂ ആപ്പിലൂടെ മാത്രമാണ് ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നത്. ഹോളിവുഡ് സംവിധായകനും, പ്രമുഖ വ്യവസായിയുമായ സർ സോഹൻ റോയിയുടെ ഉടമസ്ഥതയിലുള്ളതാണ് തിരുവനന്തപുരത്തെ ഏരീസ് പ്ലെക്സ് തിയേറ്റർ. പ്രണയദിനത്തിൽ യുവ പ്രേക്ഷകർക്ക് ലഭിച്ചിരിക്കുന്ന സ്നേഹ സമ്മാനമാണ് ഫ്രീ ടിക്കറ്റ് ഓഫർ.
/sathyam/media/media_files/cHks09kEjScM4isUGdDf.jpg)
കൂടാതെ തിയേറ്റർ കോംപ്ലക്സിൽ ഗെയിംസ്, ഫോട്ടോ ബൂത്ത്, ഗിഫ്റ്റ്സ്, ലെറ്റർ എക്സ്ചേഞ്ച് തുടങ്ങിയ പുതമയേറിയ ഒട്ടനവധി പ്രണയദിന ആഘോഷങ്ങളും നടക്കുന്നുണ്ട്.
ഒട്ടനവധി അംഗീകാരങ്ങൾക്ക് ഈ തീയേറ്റർ അർഹമായിട്ടുണ്ട്. ബാഹുബലി എന്ന സിനിമയ്ക്ക് ഇന്ത്യയിൽ ഏറ്റവും കൂടുതൽ കളക്ഷൻ ലഭിച്ചത് ഏരീസ് പ്ലെക്സിൽ നിന്നായിരുന്നു. വലിയ ബഡ്ജറ്റിലുള്ള സിനിമകളുടെ സൗന്ദര്യം അതിന്റെ പൂർണ്ണമായ അർത്ഥത്തിൽ ആസ്വദിക്കാൻ ഒട്ടനവധി ചലച്ചിത്ര ആസ്വാദകർ വിവിധ സ്ഥലങ്ങളിൽ നിന്ന് ഇവിടത്തെ സ്ക്രീനിൽ കാണാൻ എത്തുന്നുണ്ട് .
"ടു പോയിന്റ് സീറോ" എന്ന രജനികാന്ത് ചിത്രത്തിനും ഈ തീയേറ്ററിൽ നിന്നാണ് ഏറ്റവും കൂടുതൽ കളക്ഷൻ ലഭിച്ചത്. 'മരയ്ക്കാർ ' എന്ന മോഹൻലാൽ ചിത്രത്തിന് ഏറ്റവും കൂടുതൽ ഷോകൾ ലഭിച്ചതും ഏരിസ് പ്ലെക്സിൽ തന്നെ ആയിരുന്നു.