Advertisment

നാട് നേരിടുന്ന പ്രശ്‌നങ്ങള്‍ അതിജീവിക്കാൻ യുവജനങ്ങള്‍ മുന്നിട്ടിറങ്ങണം - മുഖ്യമന്ത്രി പിണറായി വിജയന്‍

author-image
ഇ.എം റഷീദ്
New Update
pinarai vijayan saji cheriyan

തിരുവനന്തപുരം: യുവതലമുറയുമായുള്ള സംവാദത്തിനാണ് ഇന്നു തിരുവനന്തപുരത്തു നടന്ന ‘മുഖാമുഖം’ അവസരമൊരുക്കിയത്. മതേതര ജനാധിപത്യ മൂല്യങ്ങളുടേയും ജനകീയവികസനത്തിന്റെയും സാമൂഹ്യപുരോഗതിയുടേയും മാതൃകയായ നമ്മുടെ നാടിന്റെ ഭാവി യുവതലമുറയുടെ കൈകളിൽ ഭദ്രമാണെന്ന പ്രഖ്യാപനമായിരുന്നു ഇന്നത്തെ പരിപാടി. 

Advertisment

വിവിധ മേഖലകളെ പ്രതിനിധീകരിച്ചെത്തിയ യുവാക്കൾ പങ്കുവച്ച ആശയങ്ങളും അഭിപ്രായനിർദ്ദേശങ്ങളും ഉന്നയിച്ച ചോദ്യങ്ങളും ഈ യാഥാർത്ഥ്യത്തിനു അടിവരയിടുന്നു.

ആവേശം നിറഞ്ഞ പങ്കാളിത്തം കൊണ്ട് യുവജനത ഹൃദയത്തിലേറ്റിയ മുഖാമുഖം പരിപാടിയാണ് ഇന്ന് കവടിയാർ ഉദയ് പാലസ് കൺവെൻഷൻ സെന്ററിൽ നടന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന യുവജനങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയൻ സംവദിച്ചു.

samvada sadas

ക്രിയാത്മകമായ നിർദേശങ്ങളും ചോദ്യങ്ങളും ഉയർന്ന പരിപാടിയിൽ അവയ്ക്കെല്ലാം അദ്ദേഹം മറുപടി നൽകുകയും ചെയ്തു. നിറഞ്ഞ സദസ്സ് കയ്യടികളോടെയാണ് മറുപടികൾ സ്വീകരിച്ചത്.

പാര്‍ലമെന്ററി ചരിത്രത്തിലെ പുതിയ ഏടായിരുന്നു നവകേരള സദസ്സ്. ആദ്യ യോഗത്തില്‍ വിദ്യാഭ്യാസ മേഖലയ്‌ക്കൊപ്പം പൊതുവായി കേരളം എങ്ങനെ ഉയര്‍ന്നുവരണം എന്നതിനെക്കുറിച്ച് ഒട്ടേറെ നിര്‍ദ്ദേശങ്ങള്‍ ഉയര്‍ന്നുവന്നു. ഇന്ന് നമ്മള്‍ നേരിടുന്ന പ്രശ്‌നങ്ങളെ ഏത് രീതിയില്‍ അതിജീവിക്കണം എന്നതിനെ കുറച്ച് ധാരണയുള്ളവരായിരിക്കണം യുവജനങ്ങള്‍.

നമ്മുടെ യുവജനങ്ങള്‍ ചരിത്രത്തെ മാറ്റിമറിക്കാന്‍ കഴിവുള്ളവരാണ്. നമ്മുടെ സാമൂഹ്യ അന്തരീക്ഷം തകരാതെ സംരക്ഷിക്കേണ്ടതുണ്ട്. അത് തകര്‍ന്നാല്‍ ഒന്നും നേടാന്‍ ആകില്ല എന്ന തിരിച്ചറിവുണ്ടാകണം. മതനിരപേക്ഷ ഒരുമ ഏറ്റെടുക്കാന്‍ യുവജനങ്ങള്‍ക്കാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകളും പരമ്പരാഗത മേഖലയും തമ്മില്‍ ബന്ധിപ്പിക്കുന്ന സാഹചര്യം വളര്‍ത്തിയെടുക്കണം എന്നതാണ് ലക്ഷ്യം. സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കുന്നതിനു വേണ്ടിയുള്ള എല്ലാ പിന്തുണയും സര്‍ക്കാര്‍ നല്‍കും. ഒരു വിഭാഗത്തെയും കൈവിടില്ല എന്നതാണ് പൊതുവായ സമീപനമെന്നും മുഖ്യമന്ത്രി പറഞ്ഞു

samvada sadas-2

നവകേരളം സാക്ഷാൽക്കരിക്കാൻ സർക്കാർ നടപ്പക്കുന്ന പ്രവർത്തനങ്ങൾക്ക് ഊർജ്ജവും ദിശാബോധവും പകരും വിധം സർഗാത്മകമായ പരിപാടിയായി മുഖമാമുഖം മാറുകയാണ്.

ഫെബ്രുവരി 22ന് എറണാകുളത്ത് സിയാൽ കൺവെൻഷൻ സെന്ററിൽ നടക്കാൻ പോകുന്ന അടുത്ത മുഖാമുഖത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള വ്യത്യസ്ത മേഖലകളിൽ സജീവമായി പ്രവർത്തിക്കുന്ന വനിതാ പ്രതിനിധികൾ പങ്കെടുക്കും. കേരളത്തിന്റെ വികസനമുന്നേറ്റത്തിൽ വനിതകളുടെ പ്രാതിനിധ്യം ശക്തമാക്കാൻ ഉതകുന്ന ആശയങ്ങൾ അവിടെ ചർച്ച ചെയ്യും.          

Advertisment