ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
/sathyam/media/media_files/N2fr8j1olwSC250j2d0e.jpg)
തിരുവനന്തപുരം: മുൻ അംബാസിഡറും സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ മുൻ വൈസ് ചെയർമാനുമായ ടിപി ശ്രീനിവാസൻ തിരുവനന്തപുരം ലോക്സഭാ മണ്ഡലം എൻഡിഎ തിരഞ്ഞെടുപ്പു കമ്മിറ്റി ചെയർമാനായി ചുമതലേറ്റു.
Advertisment
കഴിഞ്ഞ പത്തു വർഷത്തെ രാജ്യത്തിന്റെ വികസന പുരോഗതി സംരക്ഷിക്കാൻ മോദി സർക്കാരിന്റെ ഭരണത്തുടർച്ച അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരത്ത് മാറ്റമുണ്ടാക്കാൻ പ്രാപ്തിയുള്ള ആളാണ് എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ. ഇവിടെ പുരോഗതി കൊണ്ടുവരാൻ അദ്ദേഹത്തിന് കഴിയുമെന്ന് ഉറപ്പുള്ളതു കൊണ്ടാണ് ഈ സ്ഥാനം ഏറ്റെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.