Advertisment

തിരുവനന്തപുരത്തിന്റെ വികസന രേഖ തയ്യാറാക്കാൻ പൊതുജനങ്ങളിൽ നിന്ന് അഭിപ്രായം തേടി 'എന്താണ് കാര്യം ?' എന്ന പേരില്‍ പ്രത്യേക പ്രചാരണത്തിന് തുടക്കമിട്ട് രാജീവ് ചന്ദ്രശേഖർ

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
rajeev chandrasekhar campaign-2

തിരുവനന്തപുരം: തിരുവനന്തപുരത്തിന്റെ സമഗ്ര പുരോഗതിക്കും വികസനത്തിനുമുള്ള അടുത്ത അഞ്ചു വർഷത്തേക്കുള്ള രൂപരേഖ തയാറാക്കുന്നതിന് എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ പൊതുജനങ്ങളിൽ നിന്ന് അഭിപ്രായങ്ങളും നിർദേശങ്ങളും സ്വരൂപിക്കുന്നു. ഇതിനായി ‘എന്താണ് കാര്യം?’ എന്ന പേരിൽ പ്രത്യേക പ്രചാരണത്തിന് തുടക്കമിട്ടു. എൻഡിഎ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലാണ് പദ്ധതി അവതരിപ്പിച്ചത്.

Advertisment

പൊതുജനങ്ങൾക്ക് ഫോണിലൂടേയും ഓൺലൈനായും നേരിട്ടും നിർദേശങ്ങൾ സമർപ്പിക്കാം. നിർദേശങ്ങൾ എഴുതി സമർപ്പിക്കുന്നതിന് മണ്ഡലത്തിലുടനീളം വിവിധയിടങ്ങളിൽ പെട്ടികൾ സ്ഥാപിക്കും. ഫോണിൽ 8078070777 എന്ന കോൾ സെന്റർ നമ്പറിലേക്ക് നേരിട്ടും വിളിക്കാം. കൂടാതെ rajeev4tvm@rajeev.in എന്ന ഇമെയിലിലും, ക്യു ആർ കോഡ് സ്കാൻ ചെയ്താൽ ലഭിക്കുന്ന ഫോം മുഖേനയും പൊതുജനങ്ങൾക്ക് ഏപ്രിൽ 10 വരെ  നിർദേശങ്ങൾ സമർപ്പിക്കാം.

enthanu karyam-2

ഈ നിർദേശങ്ങളെല്ലാം വിലയിരുത്തി തിരുവനന്തപുരത്ത് മാറ്റം കൊണ്ടു വരാൻ ആവശ്യമായവ തിരഞ്ഞെടുത്ത് ഒരു മിഷൻ രേഖയ്ക്ക് രൂപം നൽകുമെന്നും ഇവയെല്ലാം നടപ്പിലാക്കുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. തിരഞ്ഞെടുപ്പ് ഒരു മത്സരമായി കാണുന്നില്ല. രാജ്യം എന്നിൽ അർപ്പിച്ച നിയോഗമായാണ് കാണുന്നത്. ഈ രേഖ ജനങ്ങളുമായുള്ള തന്റെ കരാർ ആയിരിക്കുമെന്നും പറയുന്നതെല്ലാം നടപ്പിലാക്കിയിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പതിവു വാഗ്ദാനങ്ങളായിരിക്കില്ല ഇത്. നടപ്പിലാക്കുന്ന കാര്യങ്ങളെ ഞാൻ പറയൂ. നിലവിലെ എംപി 15 വർഷമായി കുറെ വാഗ്ദാനങ്ങൾ നൽകിയിരുന്നു. അഞ്ചു വർഷം അദ്ദേഹം മന്ത്രി ആയിരുന്നിട്ടും തിരുവനന്തപുരത്തിന് പ്രയോജനം ലഭിച്ചിട്ടല്ലെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

ടെക്ക് ഹബ്, നോളെജ് സെന്റർ, ബ്ലൂ ഇക്കോണമി, സ്പോർട്സ്, ടൂറിസം എന്നീ മേഖലകളിൽ തിരുവന്തപുരത്ത് കൊണ്ടുവരേണ്ട വികസനം സംബന്ധിച്ച് വ്യക്തമായ ധാരണയുണ്ട്. ഇതോടൊപ്പം പൊതുജനങ്ങൾക്കു കൂടി പറയാനുള്ള കേൾക്കുക എന്നതാണ് എന്തുണ്ട് കാര്യം ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്.

ഇവയെല്ലാം പരിശോധിച്ച് തയാറാക്കുന്ന മിഷൻ രേഖ ഏപ്രിൽ 11ന് ജനങ്ങൾക്കു മുമ്പിൽ സമർപ്പിക്കും. ഇതിന്റെ അടിസ്ഥാനത്തിൽ എന്റെ പ്രകടനം ജനങ്ങൾക്ക് വിലയിരുത്താം, രാജീവ് ചന്ദ്രശേഖർ പറഞ്ഞു.  ബി.ജെ.പി ജില്ലാ പ്രസിഡൻ്റ് അഡ്വ. വി. വി. രാജേഷ്, മുൻ അംബാസഡർ ടി പി ശ്രീനിവാസൻ, എം.എസ്. കുമാർ, തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

Advertisment