പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അറിയിപ്പ്

New Update
notification

തിരുവനന്തപുരം: ഹയർസെക്കണ്ടറി ഒന്നാം വർഷ പ്രവേശനത്തിന്റെ ആവശ്യത്തിനായി എന്ന രീതിയിൽ നേറ്റിവിറ്റി, ജാതി, വരുമാന സർട്ടിഫിക്കറ്റുകൾക്ക് ധാരാളം അപേക്ഷകൾ അക്ഷയകേന്ദ്രങ്ങൾ മുഖേന വില്ലേജ് ആഫീസുകളിൽ നൽകുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. 

Advertisment

പ്ലസ് ‌വൺ പ്രവേശനത്തിന് നേറ്റിവിറ്റിയും ജാതിയും തെളിയിക്കുന്നതിന് എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ് മതിയാകുന്നതാണ്. പട്ടിക ജാതി /പട്ടിക വർഗ്ഗ /ഒ.ഇ.സി വിദ്യാർത്ഥികൾ മാത്രമേ പ്രവേശന സമയത്ത് വില്ലേജ് ആഫീസിൽ നിന്നുള്ള ജാതി സർട്ടിഫിക്കറ്റുകൾ ഹാജരാക്കേണ്ടതുള്ളു എന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.

Advertisment