Advertisment

ഗുണ്ടകൾക്കും സാമൂഹ്യവിരുദ്ധർക്കും ലഹരിമാഫിയയ്ക്കുമെതിരെ പൊലീസ് നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ നിരവധി പേർ പിടിയിൽ

author-image
ബെയ് ലോണ്‍ എബ്രഹാം
Updated On
New Update
4242424

തിരുവനന്തപുരം: ഗുണ്ടകൾക്കും സാമൂഹ്യവിരുദ്ധർക്കും ലഹരിമാഫിയയ്ക്കുമെതിരെ പൊലീസ് നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ നിരവധി പേർ പിടിയിൽ. കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട 90 പേർക്കെതിരെയും വാറണ്ട് കേസിൽ പ്രതികളായ 153 പേർക്കെതിരെയും അറസ്റ്റ് ഉൾപ്പെടെ നിയമനടപടികൾ സ്വീകരിച്ചു. 53 പേരെ കരുതൽ തടങ്കലിൽ വയ്ക്കുകയും അഞ്ചു പേർക്കെതിരെ കാപ്പാ നിയമപ്രകാരം നടപടിയെടുക്കുകയും ചെയ്തു.

Advertisment

സ്പെഷ്യൽ ഡ്രൈെവുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിയുടെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് ചേർന്ന യോഗത്തിൽ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ സ്ഥിതിഗതികൾ അവലോകനം ചെയ്തു. സമാധാനാന്തരീക്ഷം തകർക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ യോഗത്തിൽ അധ്യക്ഷത വഹിച്ച സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ് സോണൽ ഐ.ജിമാർക്കും റെയിഞ്ച് ഡി.ഐ.ജിമാർക്കും ജില്ലാ പൊലീസ് മേധാവിമാർക്കും നിർദ്ദേശം നൽകി.

സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങളിൽ അടിയന്തര നിയമനടപടി സ്വീകരിക്കണം. ഗുരുതര കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് എടുക്കുന്ന കേസുകളിലും സെൻസേഷണൽ കേസുകളിലും ജില്ലാ പൊലീസ് മേധാവിമാർ വ്യക്തിപരമായ ശ്രദ്ധ പതിപ്പിക്കണം. ഇത്തരം കേസുകളിൽ പ്രതികളെ പിടികൂടുന്നതിന് കൃത്യമായ ഇടവേളകളിൽ അവലോകന യോഗങ്ങൾ ചേരണം.

സാമൂഹ്യ മാധ്യമങ്ങളിലൂടെയും അല്ലാതെയും മയക്കുമരുന്ന് വിൽക്കുന്നവർക്കും അവ ഉപയോഗിക്കുന്നവർക്കും എതിരെ ശക്തമായ നടപടി സ്വീകരിക്കും. സംശയകരമായ ഇടപെടൽ നടത്തുന്നവരുടെ  സൈബർ ഇടങ്ങൾ പൊലീസ് നിരീക്ഷണത്തിൽ ആയിരിക്കും.

രാത്രികാല പട്രോളിങ് സംവിധാനം ശക്തിപ്പെടുത്തും. കൺട്രോൾ റൂം വാഹനങ്ങളുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കും. അവർക്ക് ലഭിക്കുന്ന സന്ദേശങ്ങളിൻമേൽ ഉടൻ നടപടി സ്വീകരിക്കുന്നുണ്ടോയെന്ന് പരിശോധിക്കണമെന്ന് ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദേശം നൽകി.

Advertisment