/sathyam/media/media_files/yJGMNvINwaoKEQzGLh3k.jpg)
തിരുവനന്തപുരം: കേരള രാഷ്ട്രീയ തറവാട്ടിലെ കാരണവർ പാലൊളി മുഹമ്മദ്‌കുട്ടിയെ അദ്ദേഹത്തിന്റെ വസതിയിൽ എത്തി കേരള വിവരാവകാശ കമ്മീഷണർ ഡോ. എ.എ ഹക്കീം സന്ദർശിച്ചു. രാജ്യത്തിനാകെ മാതൃകയായ 'കുടുംബശ്രീ' എന്ന വനിതാ വിപ്ലവ പ്രസ്ഥാനം പിറവിയെടുത്തിട്ട് ഇരുപത്തിയാറ് വർഷം തികയുന്നു. ദാരിദ്ര്യ നിർമ്മാർജ്ജനം ലക്ഷ്യമാക്കി രൂപീകരിക്കപ്പെട്ട കുടുംബശ്രീ ഇന്നൊരു വലിയ ബ്രാൻഡ് ആയി വളർന്നിരിക്കുന്നു.
സ്ത്രീകളെ സംഘടിപ്പിച്ച് എന്തു നേടുമെന്ന പരിഹാസത്തിന്കാൽ നൂറ്റാണ്ടിന്റെ പ്രവർത്തനം കൊണ്ട് മറുപടി കൊടുത്തിരിക്കുകയാണ് നമ്മുടെ വനിതാ കൂട്ടായ്മകൾ. കുടുംബശ്രീയോട് മത്സരിക്കാൻ പലരും ബദൽ സംഘടനകൾ രൂപീകരിച്ചെങ്കിലും അവയൊക്കെ കാലത്തിന്റെ വിസ്‌മൃതിയിലേക്ക് പോയി എന്നതാണ് ചരിത്രം.
ഈ വേളയിൽ സ്മരിക്കപ്പെടേണ്ട ഒരു പ്രധാന വ്യക്തിത്വമുണ്ട്, ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റിയെട്ട് മെയ് പതിനേഴാം തീയതി ഉദ്ഘാടനം ചെയ്യപ്പെട്ട ഈ മഹത്പ്രസ്ഥാനത്തിന്റെ ശില്പിയായ പാലോളി മുഹമ്മദ് കുട്ടിയെന്ന മാർക്സിസ്‌റ്റുകാരൻ.
അതെ, വലിയ ഒരു വിപ്ലവത്തിനു തുടക്കം കുറിച്ച ദീർഘ ദർശിയായ ഭരണാധികാരി, സഖാവ് പാലോളി മുഹമ്മദ് കുട്ടിയെ കുടുംബശ്രീയുടെ ഇരുപത്തിയഞ്ചാം വാർഷികത്തിൽ വീട്ടിൽ ചെന്ന് ഡോ. എ.എ ഹക്കീം കണ്ടത് അയൽകൂട്ടങ്ങൾ, എഡിഎസുകൾ, സിഡിഎസുകൾ, ഡിഎംസികൾ, സ്റ്റേറ്റ് മിഷൻ എന്നിവിടങ്ങളിൽ വിവരാവകാശം ബാധകമാക്കിയ ഉത്തരവ് ഇറക്കിയ ശേഷമാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us