തിരുവനന്തപുരം: സത്യജിത് റേ ഫിലിം സൊസൈറ്റി നൽകുന്ന സത്യജിത് റേ പുരസ്കാരവും, സത്യജിത് റേ ഗോൾഡൻ ആർക്ക് ഫിലിം അവാർഡുകളും, സാഹിത്യ പുരസ്കാരങ്ങളും, ഇന്ന് വൈകുന്നേരം 4 മണിക്ക് സമ്മാനിക്കും. കേരള നിയമസഭ സ്പീക്കർ എ.എൻ ഷംസീർ ഉത്ഘാടനവും പുരസ്കാരദാനവും നിർവഹിക്കുന്ന ചടങ്ങിൽ സത്യജിത് റേ പുരസ്കാരം പ്രസിദ്ധ സിനിമതാരം ഷീലയ്ക്കും സത്യജിത് റേ സാഹിത്യ പുരസ്കാരം പ്രഭാവർമ്മയ്ക്കും സമർപ്പിക്കും.
തിരുവനന്തപുരം എ.കെ.ജി. സ്മാരക ഹാളിൽ നടക്കുന്ന വർണശബളമായ ചടങ്ങിൽ ചലച്ചിത്ര സാംസ്കാരിക കലാ മേഖലകളിലെ പ്രമുഖർ സാക്ഷ്യം വഹിക്കുന്നു. തദവസരത്തിൽ കലാരംഗത്തെയും വിവിധ മേഖലകളിലെയും പ്രതിഭാശാലികളെയും ആദരിക്കുന്നു.
ടെലിവിഷൻ അവാർഡ്, സംഗീത ആൽബം, ചലച്ചിത്ര ഗ്രന്ഥങ്ങൾ, ഡോക്യുമെന്ററി & ഷോർട്ട് ഫിലിം എന്നീ മേഖലകളിലെ വിജയികൾക്ക് അവാർഡുകളും വിതരണം ചെയ്യുന്നു.
വൈകിട്ട് 3 മണി മുതൽ ഷീല അനശ്വരമാക്കിയ സിനിമയിലെ ഗാനങ്ങൾ കോർത്തിണക്കിയ 'ഷീലാമൃതം' ഓൾഡ് ഈസ് ഗോൾഡ് സംഗീത പരിപാടി ചലച്ചിത്ര പിന്നണി ഗായകർ അവതരിപ്പിക്കുന്നു. പരിപാടിയിൽ പങ്കെടുക്കുന്നതിനുള്ള പ്രവേശനം സൗജന്യമാണ്