Advertisment

വിജയ്‌യുടെ ആദ്യ 100 കോടി ക്ലബ്ബ് ചിത്രം തുപ്പാക്കി വീണ്ടും തിയറ്ററുകളിലേക്ക് ! ആഘോഷിക്കാന്‍ ആരാധകര്‍ !

New Update
vijay thuppaki

തിരുവനന്തപുരം: സിനിമകളുടെ ഏറ്റവുമധികം റീ റിലീസുകള്‍ സംഭവിക്കുന്നത് ഇന്ന് തമിഴ് സിനിമയിലാണ്. ഈ വര്‍ഷം പുതിയ റിലീസുകള്‍ കാര്യമായി ചലനമുണ്ടാക്കാതിരുന്നപ്പോള്‍ തമിഴ്നാട്ടിലെ തിയറ്റര്‍ ഉടമകള്‍ക്ക് ആശ്വാസം പകര്‍ന്നത് പഴയ ഹിറ്റ് ചിത്രങ്ങളുടെ റീ റിലീസുകളും ഒപ്പം മലയാള ചിത്രങ്ങളുമായിരുന്നു.

Advertisment

റീ റിലീസുകളില്‍ ഏറ്റവും നേട്ടമുണ്ടാക്കിയത് വിജയ് ചിത്രം ഗില്ലി ആയിരുന്നു. ഇപ്പോഴിതാ വിജയ്‍യുടെ 50-ാം പിറന്നാള്‍ ദിനത്തോട് അനുബന്ധിച്ച് അദ്ദേഹത്തിന്‍റെ മറ്റ് ചില ഹിറ്റ് ചിത്രങ്ങളും റീ റിലീസിന് ഒരുങ്ങുകയാണ്.

പോക്കിരി, വില്ല് തുടങ്ങിയ ചിത്രങ്ങള്‍ വിജയ്‍യുടെ പിറന്നാളിനോടനുബന്ധിച്ച് തിയറ്ററുകളില്‍ വീണ്ടുമെത്തുന്ന വിവരം നേരത്തെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഇപ്പോഴിതാ ആ നിരയിലേക്ക് മറ്റൊരു ചിത്രം കൂടി എത്തുകയാണ്. എ ആര്‍ മുരുഗദോസിന്‍റെ രചനയിലും സംവിധാനത്തിലും 2012 ല്‍ പുറത്തെത്തിയ ആക്ഷന്‍ ത്രില്ലര്‍ ചിത്രം തുപ്പാക്കിയാണ് അത്. 

ക്യാപ്റ്റന്‍ ജഗദീഷ് ധനപാല്‍ എന്ന ആര്‍മി ഉദ്യോഗസ്ഥനായി വിജയ് എത്തിയ ചിത്രം ബോക്സ് ഓഫീസില്‍ അദ്ദേഹത്തിന്‍റെ ആദ്യ 100 കോടി ചിത്രം കൂടിയാണ്. പിറന്നാള്‍ തലേന്ന്, അതായത് ജൂണ്‍ 21 ന് ആഗോള റീ റിലീസ് ആണ് ചിത്രത്തിന്.

വി ക്രിയേഷന്‍സിന്‍റെ ബാനറില്‍ കലൈപ്പുലി എസ് താണു നിര്‍മ്മിച്ച ചിത്രത്തില്‍ കാജല്‍ അഗര്‍വാള്‍ ആണ് നായിക. സത്യന്‍, വിദ്യുത് ജാംവാല്‍, ജയറാം, മനോബാല, സക്കീര്‍ ഹുസൈന്‌‍, റെനീഷ്, മീനാക്ഷി തുടങ്ങിയവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചു. 

തമിഴ് റീ റിലീസുകളില്‍ ഏറ്റവുമധികം കളക്ഷന്‍ നേടിയ ചിത്രം എന്ന റെക്കോര്‍ഡ് വിജയ് നായകനായ ഗില്ലിക്ക് ആണ്. 30 കോടിയിലധികമാണ് റീ റിലീസില്‍ ചിത്രം നേടിയത്. ചിത്രം ആരിഫാ പ്രൊഡക്ഷൻസ് കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നു.

Advertisment