Advertisment

ജോസ് കെ മാണിയുടെ സീറ്റ് കേരള കോണ്‍ഗ്രസ് - എമ്മിനു തന്നെ നല്‍കിയപ്പോള്‍ സിപിഐയെ അനുനയിപ്പിക്കാന്‍ സ്വന്തം സീറ്റ് വിട്ടുനല്‍കി സിപിഎം നീക്കം ! സിപിഐയുടെ സീറ്റില്‍ പിപി സുനീര്‍ സ്ഥാനാര്‍ഥി

കേരള കോണ്‍ഗ്രസ് - എം ചെയര്‍മാന്‍ ജോസ് കെ മാണി ഒഴിയുന്ന സീറ്റ് അവര്‍ക്കുതന്നെ നല്‍കിയ സിപിഎം സ്വന്തം കൈവശമിരുന്ന സീറ്റ് സിപിഐയ്ക്ക് വിട്ടുനല്‍കിയാണ് പ്രശ്ന പരിഹാരം ഉണ്ടാക്കിയത്.

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
pp suneer jose k mani

തിരുവനന്തപുരം: ഇടതു മുന്നണിയിലെ രാജ്യസഭാ സീറ്റ് വീതംവയ്പില്‍ രമ്യമായ പരിഹാരം. കേരള കോണ്‍ഗ്രസ് - എം ചെയര്‍മാന്‍ ജോസ് കെ മാണി ഒഴിയുന്ന സീറ്റ് അവര്‍ക്കുതന്നെ നല്‍കിയ സിപിഎം സ്വന്തം കൈവശമിരുന്ന സീറ്റ് സിപിഐയ്ക്ക് വിട്ടുനല്‍കിയാണ് പ്രശ്ന പരിഹാരം ഉണ്ടാക്കിയത്.

Advertisment

കേരള കോണ്‍ഗ്രസ് - എമ്മിന് അനുവദിച്ച സീറ്റില്‍ പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണി തന്നെ വീണ്ടും സ്ഥാനാര്‍ഥിയാകാനാണ് സാധ്യത. സിപിഐയ്ക്ക് അനുവദിച്ച സീറ്റില്‍ പാര്‍ട്ടി അസിസ്റ്റന്‍റ് സെക്രട്ടറി പിപി സുനീറിനെ മല്‍സരിപ്പിക്കാന്‍ സിപിഐയും തീരുമാനിച്ചു.


ബിനോയ് വിശ്വം ഒഴിവാകുന്ന സീറ്റിലേയ്ക്ക് അദ്ദേഹത്തിനുതന്നെ മല്‍സരിക്കാന്‍ താല്‍പര്യം ഉണ്ടെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാര്‍ ഒരാള്‍ക്ക് തുടര്‍ച്ചയായി രണ്ടാം രാജ്യസഭാ സീറ്റ് നല്‍കുന്ന പതിവ് സിപിഐ കേരള ഘടകത്തിലില്ല. അസിസ്റ്റന്‍റ് സെക്രട്ടറി പ്രകാശ് ബാബുവിന്‍റെ പേരായിരുന്നു ഇവിടെ പറഞ്ഞു കേട്ടിരുന്നതെങ്കിലും ബിനോയ് വിശ്വത്തിന്‍റെ അടുത്ത ആളായ സുനീറിന് നറുക്ക് വീഴുകയായിരുന്നു. 

കേരള കോണ്‍ഗ്രസ് - എമ്മിന്‍റെ രാജ്യസഭാ സ്ഥാനാര്‍ഥിയെ തീരുമാനിക്കാന്‍ അടുത്ത ദിവസം തന്നെ പാര്‍ട്ടി ഉന്നതാധികാര സമിതി യോഗം ചേരും. അതിനു ശേഷമാകും സ്ഥാനാര്‍ഥിയെ തീരുമാനിക്കുക. ജോസ് കെ മാണിക്കു തന്നെയാകും സാധ്യത. ഇതോടെ ഒരു എംപിയും 5 എംഎല്‍എമാരും ഒരു മന്ത്രി ഉള്‍പ്പെടെ രണ്ട് ക്യാബിനറ്റ് പദവിയുമുള്ള പാര്‍ട്ടിയായി കേരള കോണ്‍ഗ്രസ് മാറും. 

Advertisment