തിരുവനന്തപുരം: ഇന്‍ഫാം പ്രവര്‍ത്തനം തിരുവനന്തപുരം ഉള്‍പ്പെടെയുള്ള മേഖലകളിലും ശക്തിപ്പെടുത്താന്‍ ദേശീയ സമിതിയുടെ തീരുമാനം. തമിഴ്നാട്ടിലേയ്ക്കും കര്‍ണാടകയിലേയ്ക്കും പ്രവര്‍ത്തനം വ്യാപിപ്പിച്ച ഇന്‍ഫാം ഇനി കേരളത്തില്‍ മുഴുവന്‍ മേഖലകളിലും ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് തിരുവനന്തപുരത്ത് പ്രവര്‍ത്തനം വിപിലപ്പെടുത്താന്‍ നടപടി ആയത്.
/sathyam/media/media_files/SJDpgOChWxheMWl3KBXx.jpg)
ഇതനുസരിച്ച് അമ്പിളിക്കോണം പാറശാലയിലും ഇന്‍ഫാം രൂപീകൃതമായി. പാറശാല രൂപതാധ്യക്ഷന്‍ റവ.ഡോ. തോമസ് മാര്‍ യൗസേബിയൂസിന്റെ അധ്യക്ഷതയില്‍ പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ചു നടന്ന ചടങ്ങില്‍ ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ പാറശാല കാര്‍ഷികജില്ലയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
/sathyam/media/media_files/5CFGGEEurc9tf1SVGOwn.jpg)
പാറശാല കാര്‍ഷികജില്ലയില്‍ മൂന്നു കാര്‍ഷിക താലൂക്കുകളിലെ 20 ഗ്രാമസമിതികളിലായി 364 കര്‍ഷക കുടുംബങ്ങള്‍ ഇന്‍ഫാം അംഗങ്ങളായി. ഇവര്‍ക്ക് ഇന്‍ഫാം അംഗത്വ കാര്‍ഡും വിതരണം ചെയ്തു.
/sathyam/media/media_files/bddP8W6UTHUgvhDK6OTX.jpg)
ഇന്‍ഫാം നടപ്പിലാക്കുന്ന ഭൂമി പുനര്‍ജനി പദ്ധതിയിലും കര്‍ഷക ക്ഷേമ പദ്ധതികളിലും കര്‍ഷകര്‍ ഒന്നുചേര്‍ന്ന് തങ്ങളുടെ ജീവിതവിജയം നേടിയെടുക്കണമെന്ന് ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ കര്‍ഷകരെ ആഹ്വാനം ചെയ്തു.
പാറശാല ക്ഷേമ ഡയറക്ടര്‍ ഫാ. ജോര്‍ജ് വെട്ടിക്കാട്ട്, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ജോണ്‍ പുന്നാര, കാരോട് പഞ്ചായത്ത് പ്രസിഡന്റ് സി.എ. ജോസ്, ഫാ. വര്‍ഗീസ് നടുതല, നാഷണല്‍ ട്രഷറര്‍ ജെയ്‌സണ്‍ ചെംബ്ലായില്‍, നാഷണല്‍ കമ്മിറ്റി അംഗം നെല്‍വിന്‍ സി. ജോയ് എന്നിവര്‍ പ്രസംഗിച്ചു.