Advertisment

മഞ്ചവിളാകം ഗവ. യുപിഎസിൽ "വർണ്ണക്കൂടാരം" ഉദ്ഘാടനം ചെയ്തു

New Update
varnakoodaram inauguraton

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷ കേരളം സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി മഞ്ചവിളാകം ഗവ. യുപിഎസ് ൽ ആരംഭിച്ച വർണ്ണക്കൂടാരം മാതൃകാ പ്രീപ്രൈമറി വിദ്യാലയത്തിന്റെ ഉദ്ഘാടനം പ്രൗഢഗംഭീരമായ ചടങ്ങിൽ കൊല്ലയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഡോ. എന്‍.എസ് നവനീത് കുമാർ നിർവഹിച്ചു.

Advertisment

എസ്എംസി ചെയർമാൻ എസ്.വി.സന്തോഷ് കുമാർ അധ്യക്ഷത വഹിച്ച ഉദ്ഘാടന യോഗത്തിൽ പ്രഥമാധ്യാപകൻ എം.എസ് പ്രശാന്ത് സ്വാഗതവും, ജില്ലാ പഞ്ചായത്ത് മെമ്പർ വി.എസ് ബിനു മുഖ്യപ്രഭാഷണവും സമഗ്ര ശിക്ഷ കേരള സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ ആർ.പി. അമുൽറോയ്  പദ്ധതി വിശദീകരണവും നടത്തി.

വിദ്യാലയത്തിന് അനുവദിക്കപ്പെട്ട പുതിയ ക്ലാസ് മുറിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ വി പത്മകുമാർ നിർവ്വഹിച്ചു. ഡിപിസി ബി.ശ്രീകുമാരൻ, ബിപിസി എൻ സുഗത, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് എസ്.സന്ധ്യ, വാർഡ് മെമ്പർ വി.ബിന്ദു എന്നിവർ ആശംസാ പ്രസംഗം നടത്തി.

മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ഡോക്ടറേറ്റ് നേടിയ പഞ്ചായത്ത് പ്രസിഡൻറ് എന്‍.എസ് നവനീത് കുമാർ, വർണ്ണക്കൂടാരത്തിന്റെ മുഖ്യശില്പി സതീഷ് ഭഗവത്, ഐടി ലാബ് നിർമ്മാണ നേതൃത്വം നൽകിയ കെഎഡിസിഒ എൻജിനീയർ രാജേഷ്, 20 വർഷത്തെ സുദീർഘ സേവനത്തിന് ശേഷം സർവീസിൽ നിന്നും വിരമിച്ച അധ്യാപിക പി കെ ഷീല എന്നിവരെ ചടങ്ങിൽ ആദരിച്ചു. 

സ്റ്റാഫ് സെക്രട്ടറി സുമ ജെ എൽ നന്ദി പറഞ്ഞു. രക്ഷകർത്താക്കളും നാട്ടുകാരുമുൾപ്പെടെയുള്ള സദസ് വർണ്ണക്കൂടാരത്തിൻ്റെ ഉദ്ഘാടന ദിനം അവിസ്മരണീയമാക്കി. അന്താരാഷ്ട്ര നിലവാരമുള്ള പ്രീസ്കൂൾ വിദ്യാഭ്യാസം ലഭ്യമാക്കി നമ്മുടെ നാടിൻ്റെ ഭാവിതലമുറയ്ക്ക് മുതൽക്കൂട്ടാകാൻ ലക്ഷ്യമിടുന്ന വർണ്ണക്കൂടാരം, അഭിരുചികൾക്ക് ഇണങ്ങുന്നതും ശിശു സൗഹൃദവുമായ പ്രവർത്തന ഇടങ്ങൾ ഉൾക്കൊള്ളുന്ന വിദ്യാഭ്യാസ സംരംഭമാണ്.

Advertisment