സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ഹിമാലയ വുഡ് ബാഡ്ജ് ട്രെയിനികൾക്ക് സർട്ടിഫിക്കറ്റ് സമ്മാനിച്ചു

New Update
certificate distribution

തിരുവനന്തപുരം: കേരള സംസ്ഥാന ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്  സംഘടിപ്പിച്ച മുപ്പതാമത് ഹിമാലയ വുഡ് ബാഡ്ജ് ട്രെയിനിങ് വിജയകരമായി പൂർത്തിയാക്കിയ സ്കൗട്ട് അധ്യാപകർക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

Advertisment

ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് കേരള സ്റ്റേറ്റ് ട്രെയിനിങ് കമ്മീഷണർ ശ്രീ. എഡ്വേർഡ് ട്രെയിനിങ് വിജയികൾക്ക് പുരസ്കാര വിതരണം നിർവഹിച്ചു. സ്റ്റേറ്റ് ഓർഗനൈസിംഗ് കമ്മീഷണർ ബാബുരാജ് എ എസ് ഓ സി.സുധീഷ് തുടങ്ങിയ പ്രമുഖർ ചടങ്ങിൽ ആശംസകൾ നേർന്നു.

himalaya wood badge training

സംസ്ഥാനത്തെ 42 വിദ്യാഭ്യാസ ജില്ലകളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട നാല്പത് സ്കൗട്ട് ആൻ്റ് ഗൈഡ് അധ്യാപകർ ക്കായുള്ള ഏറ്റവും ഉന്നത ട്രെയിനിങ് കോഴ്സ് ആയിരുന്നു ഹിമാലയ വുഡ് കോഴ്സ്.

ഏഴു ദിവസം നീണ്ടു നിന്ന ട്രെയിനിങ് കോഴ്സ് തിരുവനന്തപുരം പാലോട് വെച്ച് മാർച്ച് മാസത്തിലായിരുന്നു നടത്തിയത്. അതിൽ വിജയിച്ചവർക്കെല്ലാം സർട്ടിഫിക്കറ്റ് നൽകി ആദരിച്ചു.

നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ നിന്ന് കാരക്കോണം പിപിഎം എച്ച്സിലെ അധ്യാപകനും മുൻ ജില്ലാ ഓർഗനൈസിംഗ് കമ്മീഷണറുമായ ആർ രതീഷ് കുമാർ, അശ്വിൻ എന്നിവർ പുരസ്കാരത്തിന് അർഹരായി.

Advertisment