തിരുവനന്തപുരം: ഹ്രസ്വചിത്രങ്ങൾ നിർമിക്കാൻ പണം കണ്ടെത്തുന്നതാണ് ഇപ്പോഴും പ്രധാന വെല്ലുവിളിയെന്ന് യുവസംവിധായകർ. വാണിജ്യ സിനിമകൾക്കാണ് നിർമാതാക്കൾ പ്രാധാന്യം നൽകുന്നത്. പണം കണ്ടെത്താനുള്ള പ്രയാസത്തെ സൗഹൃദങ്ങൾ ഉപയോഗപ്പെടുത്തിയാണ് മറികടക്കുന്നതെന്നും സംവിധായകർ പറഞ്ഞു. ഹ്രസ്വചിത്ര മേളയുടെ ഭാഗമായുള്ള മുഖാമുഖത്തിൽ സംസാരിക്കുകയായിരുന്നു യുവസംവിധായകർ.
രണജിത് റേ, ഐശ്വര്യ തങ്കച്ചൻ, ഗൗരവ് അശ്രി, അതുൽ കിഷൻ, അഹേലി ദത്ത, വലവൻ വി, ആനന്ദം സുരേന്ദ്രൻ, ഹ്രിത്വിക് ശശികുമാർ, പാരോ സലിൽ, ബാബു ഈശ്വർ പ്രസാദ്, യൂക്കി ഏലിയാസ്, പിയൂഷ് ഠാക്കൂർ, വിദാർ ജോഷി, ഉമാ ചക്രവർത്തി, ബിലാൽ എ ജാൻ എന്നിവർ പങ്കെടുത്തു.