Advertisment

നെയ്യാറ്റിൻകര അസോസിയേഷൻ ഫോർ റൂറൽ ഡെവലപ്മെന്‍റിന്‍റെ ആഭിമുഖ്യത്തില്‍ ചലച്ചിത്ര പിതാവ് ജെ.സി ഡാനിയല്‍ അനുസ്മരണം നവംബര്‍ 27ന്

New Update
jc daniel remembrance

തിരുവനന്തപുരം: നെയ്യാറ്റിൻകര അസോസിയേഷൻ ഫോർ റൂറൽ ഡെവലപ്മെന്റ് (നാര്‍ഡ്) ൻ്റെ ആഭിമുഖ്യത്തിൽ മലയാള സിനിമയുടെ പിതാവ് ജെ.സി ഡാനിയലിനെ അനുസ്മരിക്കുന്നു. 

Advertisment

ജെ.സി ഡാനിയേലിൻ്റെ 124-ാം ജന്മദിന ത്തോടനുബന്ധിച്ച് നവംബർ 27, വൈകുന്നേരം 4 മണിക്ക് നെയ്യാറ്റിൻകര മുനിസിപ്പൽ സ്റ്റേഡിയത്തിലെ ജെ.സി ഡാനിയൽ സ്മൃതി മണ്ഡപത്തിലാണ് ചലച്ചിത്ര പിതാവിന് “പ്രണാമം'' നടത്തുന്നത്.

നാർഡ് ചെയർമാൻ ജെ.ജോസ് ഫ്രാങ്ക്ളിൻ അധ്യക്ഷനാകുന്ന ചടങ്ങിൽ ചീഫ് കോ ഓഡിനേറ്റർ ജി.ആർ അനിൽ സ്വാഗതവും മാധ്യമപ്രവർത്തകൻ ഗിരീഷ് പരുത്തിമഠം ആമുഖ പ്രഭാഷണവും നടത്തും.

jc daniel remembrance-2

പുരാവസ്തു രജിസ്ട്രേഷൻ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ "പ്രണാമം" സ്മൃതി സായാഹ്നം ഉദ്ഘാടനം നിർവ്വഹിക്കും. കെ.ആൻസലൻ എം.എൽ.എ മുഖ്യാതിഥിയാകുന്ന ചടങ്ങിൽ നഗരസഭാ ചെയർമാൻ പി.കെ. രാജമോഹനൻ ജെ.സി.ഡാനിയേലിൻ്റെ സംഭാവനകളെകുറിച്ച് മുഖ്യപ്രഭാഷണം നടത്തും.

2003-ൽ വിഗതകുമാരൻ എന്ന സിനിമ പുനസൃഷ്ടിച്ച സംവിധായകൻ കവടിയാർ ദാസ്, ഡാനിയലിൻ്റെ ജീവിതം അനാവരണം ചെയ്ത സെല്ലുലോയ്ഡ് എന്ന സിനിമയിൽ തെക്കൻ തിരുവിതാംകൂർ ഭാഷയിലെ സംഭാഷണങ്ങൾ രചിച്ച ഡോ.ബിജു ബാലകൃഷ്ണൻ എന്നിവരെ ആദരിക്കും. 

വാർഡ് കൗൺസിലർ അലിഫാത്തിമ, സാമൂഹിക പ്രവർത്തകൻ വിനോദ് ദേവദാസ് എന്നിവരോടൊപ്പം ചലച്ചിത്ര -സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖരും പങ്കെടുക്കുന്നു. ഇളവനിക്കര സാം (നാർഡ് കോർഡിനേറ്റർ) നന്ദി പ്രകാശിപ്പിക്കും.

Advertisment