/sathyam/media/media_files/2025/01/21/kRZemmL8Erj8Eu4pFvWf.jpg)
തിരുവനന്തപുരം: ടെക്നോപാർക്കിലെ ഐ ടി ജീവനക്കാരുടെ ക്ഷേമസംഘടന, പ്രതിധ്വനി, കേരള വിഷന്റെ സഹകരണത്തോടു കൂടി നടത്തിയ പതിമൂന്നാമത് ക്വിസ ഫിലിം ഫെസ്റ്റിവലിന് ടെക്നോപാർക് ട്രാവൻകൂർ ഹാളിൽ പ്രൗഡ ഗംഭീര സമാപനം.
ഐ ടി ജീവനക്കാർ സംവിധാനം ചെയ്ത 32 ഷോർട്ട് ഫിലിംസ് മേളയുടെ ഭാഗമായി പ്രദർശിപ്പിച്ചു. പ്രശസ്ത ഡബ്ബിങ് ആർട്ടിസ്റ്റും ചലച്ചിത്ര താരവുമായ പ്രൊഫ.അലിയാർ ചെയർമാനും സംവിധായകൻ പ്രശാന്ത് വിജയ്, ചലച്ചിത്ര താരം പ്രദീപ് കുമാർ എന്നിവർ അംഗങ്ങളുമായ ജൂറി ചിത്രങ്ങൾ വിലയിരുത്തി.
പ്രതിധ്വനി ഫിലിം ക്ലബ് ജോയിന്റ് കൺവീനർ മുഹമ്മദ് അനീഷ് അധ്യക്ഷനായ അവാർഡ് ദാന ചടങ്ങ് പ്രശസ്ത കലാകാരൻ സൂര്യ കൃഷ്ണമൂർത്തി ഉദ്ഘാടനം നിർവഹിച്ചു. പ്രശസ്ത നിരൂപകൻ എം എഫ് തോമസ് മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് സൂര്യ കൃഷ്ണമൂർത്തി വിജയികൾക്ക് അവാർഡുകൾ വിതരണം ചെയ്തു.
അവാർഡുകൾ : മികച്ച ചിത്രം :പാറ്റേൺസ് (സംവിധാനം - രാജ് ഗോവിന്ദ് Entri Software Pvt), മികച്ച രണ്ടാമത്തെ ചിത്രം: Cubicled (സംവിധാനം - മഹേഷ് മാനസ് ഐബിഎം), മികച്ച സംവിധായകൻ : അഖിൽ ഗോവിന്ദ് ഇ.വൈ (ചിത്രം: മണികണ്ഠൻ), മികച്ച തിരക്കഥ : രാകേഷ് ഗോപാലകൃഷ്ണൻ യുഎസ്ടി, (ചിത്രം :അഥർവം), മികച്ച ഛായാഗ്രഹണം :ജോൺ പോൾമാത്യു (ചിത്രം ഹൗ ആര്‍ യു), മികച്ച എഡിറ്റർ : നിഖിൽ സുദർശൻ (ചിത്രം പാറ്റേൺസ്).
അഭിമന്യു രാമനന്ദൻ മെമ്മോറിയൽ മികച്ച നടനുള്ള അവാർഡ് : അനുമോദ് സാഗർ Infosys (ചിത്രം:കിന്റസുഗി), അഭിമന്യു രാമനന്ദൻ മെമ്മോറിയൽ മികച്ച നടിക്കുള്ള അവാർഡ് : ധന്യ പാർവതി StradaGlobal (ചിത്രം ബിയോണ്ട് ദി ഡോര്‍), വ്യൂവേഴ്സ് ചോയ്സ് അവാർഡ് - ദ്വയം (സംവിധാനം അമൽ, Ainsurtech)
പ്രദീപ് ജോസഫ്- യുഎസ്ടി (ചിത്രം പാറ്റേൺസ്), വിനോദ് കുമാർ രാജൻ (ചിത്രം: മണികണ്ഠൻ) എന്നിവർ അഭിനയത്തിന് ജൂറിയുടെ പ്രത്യേക പരാമർശം ഏറ്റുവാങ്ങി.
ഫെസ്റ്റിവൽ ഡയറക്ടർ രോഹിത് കെ സ്വാഗതം ആശംസിച്ച ചടങ്ങിൽ പ്രതിധ്വനി പ്രസിഡന്റ് വിഷ്ണു രാജേന്ദ്രന്‍ സംസാരിച്ചു. ഫെസ്റ്റിവൽ ജനറൽ കൺവീനർ ഹരി എസ് നന്ദി രേഖപ്പെടുത്തി.