New Update
/sathyam/media/media_files/2025/02/28/EliNa3lTxC0wFfewzlDF.jpg)
വര്‍ക്കല: വർക്കല മണ്ഡലത്തിലെ വിവിധ റോഡുകൾ ബിഎം & ബിസി നിലവാരത്തിൽ നവീകരിക്കുന്നതിനായി 10 കോടി രൂപ അനുവദിച്ചതായി അഡ്വ. വി.ജോയി എംഎൽഎ അറിയിച്ചു.
Advertisment
പ്രസ്തുത പ്രവർത്തികൾ സമയബന്ധിതമായി പൂർത്തിയാക്കുവാനുള്ള നടപടി സ്വീകരിക്കുമെന്നും എംഎൽഎ കൂട്ടിച്ചേർത്തു. വർക്കല ഭജനമഠം റോഡ്, ഞെക്കാട് പനയറ തച്ചോട് റോഡ്, മാവിൻമൂട് പറകുന്ന് 28 -ാം മൈൽ റോഡ്, നാവായിക്കുളം പൈവേലികോണം റോഡ്, മടന്തംപച്ച കണിയാംകോണം റോഡ് തുടങ്ങിയ റോഡുകൾ നവീകരിക്കുന്നതിനാണ് ഫണ്ട് അനുവദിച്ചിരിക്കുന്നത്.
റിപ്പോര്‍ട്ട്: വർക്കല സജീവ് ഗോപാലൻ