പരീക്ഷക്കാലം: ശിവഗിരി ശാരദാദേവി സന്നിധിയില്‍ വിദ്യാര്‍ത്ഥികളുടെ നിറസാന്നിധ്യം

New Update
sharadamadam

കോട്ടയം തിരുവാര്‍പ്പ് എസ്എന്‍ഡിപി യോഗം ശാഖയില്‍ നിന്നും എത്തിയ വിദ്യാര്‍ത്ഥികള്‍ ശാരദാമഠത്തില്‍  പ്രാര്‍ത്ഥനയ്ക്ക് ശേഷം മഹാസമാധിയില്‍. 

ശിവഗിരി: പരീക്ഷകള്‍ പടികടന്നെത്തിയതിനെത്തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ കൂട്ടത്തോടെ രക്ഷിതാക്കളോടൊപ്പം ശിവഗിരിയില്‍ വിദ്യാദേവത ശാരദാദേവിയുടെ സന്നിധിയില്‍ എത്തി അനുഗ്രഹം തേടി മടങ്ങുന്നു. 

Advertisment

അറിവിന്‍റെ ദേവതയായി ഗുരുദേവന്‍ പ്രതിഷ്ഠിച്ച ശാരദാദേവിയെ വന്ദിച്ച് പ്രാര്‍ത്ഥന നടത്തി പ്രസാദമായി ലഭിക്കുന്ന പൂജിച്ച പേനയും സ്വീകരിച്ചാണ് വിദ്യാര്‍ത്ഥികള്‍ തിരികെ പോകുക.

എസ്.എന്‍.ഡി.പി. ശാഖ യോഗങ്ങളില്‍ നിന്നും കുടുംബ യൂണിറ്റുകളില്‍ നിന്നും ഗുരുധര്‍മ്മ പ്രചരണ സഭ യൂണിറ്റുകളില്‍ നിന്നും ഭാരവാഹികള്‍ക്കൊപ്പവും നിരവധി സ്കൂളുകളില്‍ നിന്നും അധ്യാപകര്‍ക്കൊപ്പവും വിദ്യാര്‍ത്ഥികള്‍ എത്തുക സാധാരണയാണ്.

പരീക്ഷാകാലമായതിനാല്‍  ശിവഗിരിയില്‍ വിദ്യാര്‍ഥികളുടെ വര്‍ദ്ധിച്ച സാന്നിധ്യം പതിവു കാഴ്ചയാണ്. ശാരദാദേവി സന്നിധിയിലെ വഴിപാടിന് പ്രസാദമായി നല്‍കിവരുന്നത്  പൂജിച്ച പേനയാണ്.

റിപ്പോർട്ട്: സജിവ് ഗോപാലൻ - തിരുവനന്തപുരം

Advertisment