/sathyam/media/media_files/2025/03/03/4L9Y6v0oD2oXaA0mfysi.jpg)
തിരുവനന്തപുരം: ശാസ്ത്ര ഗവേഷണ, പര്യവേക്ഷണരംഗത്ത് പ്രവര്‍ത്തിക്കുന്ന കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ജിയോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യയുടെ 175-ാം വാര്‍ഷികം പ്രമാണിച്ച് ജി.എസ്.ഐ കേരള , ലക്ഷദ്വീപ് ഘടകത്തിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപരുരത്ത് വോക്കത്തോണ്‍ സംഘടിപ്പിച്ചു.
'സുരക്ഷിത ലോകത്തിന് ഭൗമശാസ്ത്രം' എന്ന സന്ദേശവുമായി സെന്‍ട്രല്‍ സ്റ്റേഡിയം മുതല്‍ കനകുന്നു കൊട്ടാരം വരെ നടത്തിയ വോക്കത്തോണ്‍ കെ.എസ്.ഇ.ബി സി.എം.ഡി ബിജു പ്രഭാകര്‍ ഐ.എ.എസ് ഫഌഗ് ഓഫ് ചെയ്തു.
ജി.എസ്.ഐ ഡപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഡോ.വി.അമ്പിളി ആമുഖ പ്രഭാഷണം നടത്തി. വോക്കത്തോണില്‍ പങ്കെടുത്ത സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും മറ്റ് പ്രതിനിധികള്‍ക്കും ബിജു പ്രഭാകര്‍ ഐ.എ.എസ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.
സീനിയര്‍ ജിയോളജിസ്റ്റ് കവിത.എസ് ചടങ്ങില്‍ സ്വാഗതം പറഞ്ഞു. ജി.എസ്.ഐ ജീവനക്കാര്‍, മുന്‍ ജീവനക്കാര്‍, കെ.എസ്.ഇ.ബി സ്‌പോര്‍ട്‌സ് വിംഗ് സംഘം തുടങ്ങിയവര്‍ പങ്കെടുത്തു.