New Update
/sathyam/media/media_files/2025/03/15/NuilgXJk7INFagwLs7gK.jpg)
തിരുവനന്തപുരം: നാടിനെ കാർന്നുതിന്നുന്ന ലഹരിക്കെതിരെ "സേ നോ ടു ഡ്രഗ്‌സ് " എന്ന മുദ്രാവാക്യമുയർത്തി അധ്യാപക പ്രസ്ഥാനമായ കെ.എസ്.ടി.എ സംസ്ഥാന വ്യാപകമായി ബസ് സ്റ്റാന്‍റുകള്‍, പൊതു ഇടങ്ങൾ എന്നിവ കേന്ദ്രീകരിച്ച് ഇന്ന് ബോധവൽക്കരണം നടത്തി.
Advertisment
/sathyam/media/media_files/2025/03/15/RZoa3ObsmBlQsCcxuzQN.jpg)
പാറശ്ശാല സബ് ജില്ലാ ബോധവൽക്കരണ ക്യാമ്പയിൻ ഉത്ഘാടനം പ്രശസ്ത കവി വിനോദ് വൈശാഖി നിർവഹിച്ചു. സിന്തെറ്റിക് ലഹരി ഉയർത്തുന്ന ഭീഷണികൾ, മുൻകരുതലുകൾ, സമൂഹം സ്വീകരിക്കേണ്ട സമീപനങ്ങൾ എന്നിവയെപറ്റി ബസ് യാത്രക്കാരോട് വിശദീകരിക്കുകയും ലഘുലേഖ വിതരണത്തിന്റെ ഉത്ഘാടനവും നിർവഹിച്ചു.
/sathyam/media/media_files/2025/03/15/Aygf7cUJH6zpW9AATpBs.jpg)
അധ്യാപക പ്രസ്ഥാനത്തിന്റെ സന്നദ്ധ സേനയായ ടീച്ചേഴ്‌സ് ബ്രിഗേഡിന്റെ നേതൃത്വത്തിലാണ് കേരളത്തിലെ ലഹരി വിമുക്തി പ്രവർത്തനങ്ങൾ സംഘടിപ്പിച്ചിട്ടുള്ളത്. സബ് ജില്ലാ സെക്രട്ടറി ഷിബു, ജില്ലാ ജോയിന്റ് സെക്രട്ടറി എസ് ജയചന്ദ്രൻ എന്നിവർ സംസാരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us