പഠനോത്സവം മികവുത്സവമാക്കി മഞ്ചവിളാകം യുപിഎസ്

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
govt usp manchavilakam

മഞ്ചവിളാകം: മഞ്ചവിളാകം ഗവൺമെൻറ് യുപിഎസിൽ നടന്ന ഉപജില്ലാതല / പഞ്ചായത്തുതല പഠനോത്സവം കുട്ടികളുടെ മികവുകളുടെ പ്രതിഫലനത്തിലൂടെ എക്കാലവും ഓർമ്മിക്കാനുള്ള അഭിമാന നിമിഷങ്ങളായി.

Advertisment

വിവിധ പഠനപ്രക്രിയകളിലൂടെ കുട്ടികൾ ഒരദ്ധ്യയന വർഷത്തിൽ സ്വാംശീകരിച്ച അറിവും ആർജ്ജിച്ച കഴിവുകളും, പഠന തെളിവുകൾ ആയി സമൂഹത്തോട് പങ്കുവെക്കുമ്പോൾ ഒരു കുട്ടിയും മാറി നിന്നില്ല, കഴിവുകളുടെ താരതമ്യത്തിലൂടെ ഒരു മുറിപ്പെടലും കുട്ടികൾക്ക് ഉണ്ടായില്ല. മറിച്ച് ആരോഗ്യകരമായ പരസ്പര സഹകരണത്തിൻ്റെ പ്രകടനം കൂടെയാണ് അവർ കാഴ്ചവച്ചത്.

govt ups manchavilakam

പഞ്ചായത്ത് തല പഠനോത്സവത്തിന്റെ ഔപചാരിക ഉദ്ഘാടനം കൊല്ലയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ഡോ. എൻ.എസ് നവനീത്കുമാർ നിർവഹിച്ചു. വാർഡ് മെമ്പർ ബിന്ദു അധ്യക്ഷത വഹിച്ച യോഗം പ്രഥമാദ്ധ്യാപകൻ എം.എസ് പ്രശാന്ത് സ്വാഗതവും ഡിപിസി നജീബ് പദ്ധതി വിശദീകരണവും നടത്തി. 

പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്തംഗം കെ.വി.പത്മകുമാർ, എ.ഇ.ഓ സുന്ദർദാസ്,  ബി.പി.സി. എൻ.വി.പത്മജ എന്നിവർ പഠനോത്സവത്തിന് ആശംസകൾ നൽകി.

വിദ്യാലയത്തിലെ ക്രിയേറ്റീവ് കോർണറിൽ കുട്ടികൾ നിർമ്മിച്ച എൽഇഡി ബൾബ് ഡിപിസിയ്ക്ക് കുട്ടികളുടെ ആദരമായി. ബി.ആർ.സി പ്രവർത്തകർ, എസ്.എം.സി അംഗങ്ങൾ എന്നിവർക്കൊപ്പം രക്ഷിതാക്കളും നാട്ടുകാരും ആദ്യന്തം മികച്ച പിന്തുണയുമായി ഒപ്പം ചേർന്നു. 

govt usp manchavilakam-2

ഗവ.ഗേൾസ് ഹൈസ്കൂൾ ധനുവച്ചപുരം, എൻ.കെ.എം. ഗവ. ഹൈസ്കൂൾ ധനുവച്ചപുരം, എൽ.എം.എസ് എൽ.പി.എസ് ഉദിയംകുളം തുടങ്ങി കൊല്ലയിൽ പഞ്ചായത്തിലെ വിവിധ വിദ്യാലയങ്ങളിലെ കുട്ടികൾ മഞ്ചവിളാകം ഗവ.യുപിഎസിലെ കുട്ടികൾക്കൊപ്പം മികവുകൾ അവതരിപ്പിച്ചു.

പൊതു വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങൾ ആക്കി മാറ്റുക എന്ന പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ലക്ഷ്യ സാക്ഷാത്ക്കാരത്തിൻ്റെ മറ്റൊരു ഉദാഹരണം കൂടെയായി പഠനോത്സവം

Advertisment