തിരുവനന്തപുരം പ്രസ് ക്ലബ് സംഘടിപ്പിക്കുന്ന മീഡിയ ഫുട്ബോൾ ലീഗിനോടനുബന്ധിച്ച് പത്മശ്രീ ഐഎം വിജയന് തലസ്ഥാനത്തിൻ്റെ ആദരം ഏപ്രില്‍ 6ന്

New Update
tvm press club media football league

തിരുവനന്തപുരം: തിരുവനന്തപുരം പ്രസ് ക്ലബ് സംഘടിപ്പിക്കുന്ന മീഡിയ ഫുട്ബോൾ ലീഗ് ഏപ്രിൽ 3 മുതൽ 6 വരെ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടക്കും. അച്ചടി - ദൃശ്യ മാധ്യമങ്ങളുടെ 12 ടീമുകൾ 4 ഗ്രൂപ്പുകളിലായാണ് മത്സരിക്കുക. വനിതാ മാധ്യമപ്രവർത്തകർക്കായി പെനാൽറ്റി ഷൂട്ട് ഔട്ട് മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്. 

Advertisment

പത്മശ്രീ ഐഎം വിജയന് തലസ്ഥാനത്തിൻ്റെ ആദരം നൽകുന്ന ചടങ്ങ് ഏപ്രിൽ 6ന് വൈകിട്ട് 5 മണിക്ക് നടക്കും. സമാപന ദിവസം കേരളത്തിൻ്റെ അഭിമാനങ്ങളായ മുൻ ഇന്ത്യൻ താരങ്ങളും സന്തോഷ് ട്രോഫി താരങ്ങളും തമ്മിലുള്ള മത്സരവും അരങ്ങേറും.

ഐഎം വിജയൻ ഇലവനും ജോപോൾ അഞ്ചേരി ഇലവനുമായുള്ള മത്സരത്തിൽ ഇരുടീമുകളിലായി ഐഎം വിജയൻ, യു.ഷറഫലി, ജോപോൾ അഞ്ചേരി, സി.വി പാപ്പച്ചൻ, മാത്യു വർഗീസ്, കെ ടി ചാക്കോ, ജിജു ജേക്കബ്, ആസിഫ് സഹീർ, ശിവകുമാർ, കുരികേഷ് മാത്യു, വിപി ഷാജി, അപ്പുക്കുട്ടൻ, ഗണേഷ്, ശ്രീഹർഷൻബി.എസ്, ഇഗ്നേഷ്യസ്, പി.പി.തോബിയാസ്, അലക്സ്എബ്രഹാം, ജോബി, സുരേഷ് കുമാർ, എബിൻ റോസ്, സുരേഷ്, എസ്.സുനിൽ, ഉസ്മാൻ, അജയൻ എന്നിവർ കളത്തിലിറങ്ങും. ടൂർണമെന്റിന്റെ ലോഗോ യു. ഷറഫലി പ്രകാശനം ചെയ്തു.

വാർത്താ സമ്മേളനത്തിൽ കേരളാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റും മുൻ ഇന്ത്യൻ താരവുമായ യു ഷറഫലി, പ്രസ് ക്ലബ് പ്രസിഡന്റ് പി ആർ പ്രവീൺ, സെക്രട്ടറി എം രാധാകൃഷ്ണൻ, മാനേജിംഗ് കമ്മിറ്റി അംഗം എ ജയമോഹൻ, കോവളം സതീഷ് കുമാർ, ജോയ് നായർ എന്നിവർ പങ്കെടുത്തു.

Advertisment