തിരുവനന്തപുരം: തുടർച്ചയായി മൂന്നാമതും പുരസ്കാരം നേടിയ പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്തും 75 -ൻ്റെ നിറവിലെത്തിയ തിരുവനന്തപുരം ആകാശവാണിയും ഒരുമിച്ച് "അന്നവും ആരോഗ്യവും" എന്ന പേരിൽ സംഘടിപ്പിച്ച ശില്പശാല സി.കെ. ഹരീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
ധനുവച്ചപുരം ഗവ. എൻ.കെ.എം. ഹയർ സെക്കണ്ടറി സ്കൂൾ ഓഡിറ്റോറിയത്തിൽ തിരുവനന്തപുരം ആകാശവാണി പ്രോഗ്രാം ഡെപ്യൂട്ടി ഡയറക്ടർ വി.ശിവകുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.താണുപിള്ള സ്വാഗതം ആശംസിച്ചു.
/sathyam/media/media_files/2025/04/09/zVbhv22UXsZxWEtlUIUh.jpg)
കൊല്ലയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഡോ.എൻ. എസ്.നവനീത്കുമാർ, ആർ.സിമി (വൈസ് പ്രസിഡന്റ്, ബ്ലോക്ക് പഞ്ചായത്ത്) തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അംഗം വി.എസ്.ബിനു, ശ്രീകുമാർ മുഖത്തല (അസിസ്റ്റന്റ് ഡയറക്ടർ, തിരുവനന്തപുരം ആകാശവാണി), ബിജു.സി.(ആര്യനാട് ബ്ലോക്ക് അഗ്രിക്കൾച്ചർ അസിസ്റ്റന്റ് ഡയറക്ടർ), പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ റ്റി.വിനോദ്, വി.ഷൈൻ കുമാർ, ഐ.ആർ.സുനിത, ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡൻ്റ് ലാൽ കൃഷ്ണൻ, അംഗങ്ങളായ കെ.വി.പത്മകുമാർ സതീഷ്കുമാർ, അമ്പിളി.റ്റി. പുത്തൂർ, ആനി പ്രസാദ്, ശ്യാം, ഷീലകുമാരി, ഒ. വസന്തകുമാരി, മേരി മേബൽ, കൊല്ലയിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.സന്ധ്യ, സ്റ്റാന്‍റിംഗ് കമ്മറ്റി ചെയർമാൻമാരായ ജി. ബൈജു, എൻ.വി.ഷൈൻ ഷാം, അനില വി.എസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അഷീഷ്.ജി.എസ്. കൃതജ്ഞത രേഖപ്പെടുത്തി. ഇതോടൊപ്പം നടന്ന തിരുവനന്തപുരം ക്രെഡൻസ് ഹോസ്പിറ്റലിലെ ഡോക്ടർമാർ നേതൃത്വം നൽകിയ സൗജന്യ മെഡിക്കൽ ക്യാമ്പും, ഗ്രാമപഞ്ചായത്തിൻ്റെ കാർഷികമേളയും ആകാശവാണി കലാകാരന്മാർ അവതരിപ്പിച്ച നാടൻ പാട്ടും പൊതുജനങ്ങളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധനേടി.