കാട്ടാക്കട ഫിലിം ഫെസ്റ്റ് ജിയോ ബേബി ഉദ്ഘാടനം ചെയ്തു

New Update
kattakada film fest

തിരുവനന്തപുരം: കാട്ടാൽ പുസ്തകമേളയോടനുബന്ധിച്ച് നടത്തുന്ന ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റ് ഓഫ് കാട്ടാക്കടയുടെ ഉദ്ഘാടനം പ്രശസ്ത നടനും സംവിധായകനുമായ ജിയോ ബേബി നിർവ്വഹിച്ചു.

Advertisment

മലയാള സിനിമയെ അന്തർദേശീയ നിലവാരത്തിലേക്ക് ഉയർത്തിയ അതുല്യ സംവിധായകൻ ഡോ.ബിജുവിന് ഐ.ബി. സതീഷ് എം.എൽ.എ ഉപഹാരം നൽകി ആദരിച്ചു.

kattakada film fest-2

സംസ്ഥാന ചലച്ചിത്ര അക്കാഡമിയുടെ സഹകരണത്തോടെയാണ് ചലച്ചിത്രമേള സംഘടിപ്പിക്കുന്നത്. ഗോവിന്ദ് കളമച്ചൽ അധ്യക്ഷനായ യോഗത്തിൽ രാഹുൽ സ്വാഗതം ആശംസിച്ചു.

കാട്ടാൽ മേള ചെയർമാൻ കവി മുരുകൻ കാട്ടാക്കട, ജിസ്റ്റീഫൻ എം.എൽ.എ അഡ്വ ഐ.സാജു, മേള ജനറൽ കൺവീനർ കെ. ഗിരി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. അൽ അമീൻ നന്ദി പ്രകാശിപ്പിച്ചു.

kattakada film fest-3

പന്ത്രണ്ട് ദിവസം നീണ്ടുനിൽക്കുന്ന ചലച്ചിത്ര മേളയിൽ ഉദ്ഘാടന ചിത്രമായി എം.ടി.യുടെ നിർമ്മാല്യം പ്രദർശിപ്പിച്ചു.

ഏപ്രിൽ 19 മുതൽ 28 വരെ കാട്ടാക്കട ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ടിൽ തയ്യാറാക്കുന്ന പ്രത്യേക വേദികളിലാണ് കാട്ടാൽ പുസ്തകമേളയും സാംസ്കാരികോത്സവവും നടക്കുന്നത്.

Advertisment