പാറശാല: ബാലസംഘം പാറശാല ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ബാലോത്സവവും വേനൽത്തുമ്പി കലാജാഥ യുടെയും പര്യടനവും സമാപിച്ചു.
/sathyam/media/media_files/2025/04/26/o0I7HThsZoLP5ezbD7np.jpg)
പാറശ്ശാല ഏരിയയിലെ 10 ലോക്കൽ കമ്മിറ്റികൾ കേന്ദ്രീകരിച്ച് വില്ലേജ് കമ്മറ്റികളിലെ വിവിധ യൂണിറ്റുകളിൽ വേനൽ തുമ്പി പര്യടനം നടത്തി.
ബി.സുകൃതി രജനീഷ്, അനുപമ, ശ്രീഹരി, അശ്വിൻ പരശുവയ്ക്കൽ, ദേവനന്ദൻ, ഗോപിക, സ്വാതികൃഷ്ണ, ശ്രുതിക, ഡി.ദീപിക സതീഷ്, അഞ്ജന, ജി.അശ്വിൻ, എസ്.സുരഭ സുനിൽ, അർജുൻ, ജുവൽ, ആദർശ്, ദേവാംശ് എന്നിവരാണ് തുമ്പികളായി കലാപരിപാടികൾ അവതരിപ്പിച്ചത്.
/sathyam/media/media_files/2025/04/26/zStAR1SqvKtuEclgX5Up.jpg)
ബാലസംഘം കൂട്ടുകാരുടേയും രക്ഷിതാക്കളുടേയും നാട്ടുകാരുടേയും സാന്നിധ്യം ഓരോ സ്ഥലത്തും സജീവമായിരുന്നു.
അജൽ, സിജിൻ, ആരതി എന്നിവരായിരുന്നു തുമ്പികൾക്ക് പരിശീലനം നൽകിയത്.
/sathyam/media/media_files/2025/04/26/RP9L1MIlQhVYt3O80A2p.jpg)
സിപിഐഎം ഏരിയ സെക്രട്ടറി എസ് അജയകുമാർ, ബാലസംഘം ഏരിയ കൺവീനർ ആർ.ബിജു, കോർഡിനേറ്റർ സുനിൽ, ശ്രുതി. എസ്. അശോകൻ, വീണാ രജിത്കുമാർ, ഏരിയ പ്രസിഡന്റ് ഗൗതമി, സെക്രട്ടറി അഭിനവ് തുടങ്ങിയവർ നേതൃത്വം നൽകി.