നെയ്യാറ്റിൻകര: മഹാത്മാ സാംസ്കാരിക വേദി സംഘടിപ്പിച്ച കവിതാ മൽസരത്തിൽ ഒന്നാം സ്ഥാനം നേടിയ ജഗദീഷ് കോവളം, സംസ്ഥാന സർക്കാരിൻ്റെ മികച്ച ഭൂരേഖാ തഹസീൽദാർക്കുള്ള പുരസ്കാരം നേടിയ ശ്രീകല എ എസ്, ഫൂട് വെയർ അസോസിയേഷൻ ജില്ലാ പ്രസിഡൻ്റായി തെരഞ്ഞെടുത്ത സാജൻ ജോസഫ് എന്നിവരെ യോഗത്തിൽ അഭിനന്ദിച്ചു.
അഭിനന്ദന സദസ്സ് നെയ്യാറ്റിൻകര നഗരസഭ വികസന കാര്യ സമിതി ചെയർമാൻ കെ.കെ. ഷിബു ഉദ്ഘാടനം ചെയ്തു. അതിയന്നൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഡ്വക്കേറ്റ് കെ. അനിത, നെയ്യാറ്റിൻകര ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വക്കേറ്റ് ആർ. എസ്. സുരേഷ് കുമാർ, അഡ്വക്കേറ്റ് മഞ്ചവിളാകം ജയകുമാർ, ചമ്പയിൽ സുരേഷ്, അജയാക്ഷൻ പി.എസ്, ആൻ്റോ മൈക്കിൾ, കൊല്ലയിൽ ഗ്രാമപഞ്ചായത്തംഗം കൊല്ലയിൽ രാജൻ, നെയ്യാറ്റിൻകര അജിത്, വി.ജെ. എബി, ഇരുമ്പിൽ രാജൻ, അരുമാനൂർ പി.കെ. ലതീഷ്, ഷാജു കുമാർ, പൂഴിക്കുന്ന് സതീഷ്, സൗമ്യ പി.എസ്. തുടങ്ങിയവർ പങ്കെടുത്തു.