കെപിസിസി വിചാർ വിഭാഗ് പാറശ്ശാല നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ടാഗോർ ജയന്തി ആചരിച്ചു

New Update
kpcc vichar vibhag togar jayanthi

പാറശ്ശാല: കെപിസിസി വിചാർ വിഭാഗ് പാറശ്ശാല നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിശ്വ മഹാകവി രവീന്ദ്രനാഥ ടാഗോറിൻ്റെ ജന്മദിനാചരണം നടത്തി.

Advertisment

ടാഗോറിൻ്റെ 164-ാം ജന്മദിനാചരണം കെ.പി.സി.സി വിചാർ വിഭാഗ് ജില്ലാ ചെയർമാൻ അഡ്വ. കെ. വിനോദ് സെൻ ഉദ്ഘാടനം ചെയ്തു.

കെ.പി.സി.സി വിചാർ വിഭാഗ് പാറശാല നിയോജക മണ്ഡലം ചെയർമാൻ അഡ്വ. മഞ്ചവിളാകം ജയകുമാർ, കൊല്ലയിൽ രാജൻ, ഡി. ശ്രീകുമാർ, കെ. കെ. ഷിബു, ഇലിപ്പോട്ടുകോണം വിജയൻ, വിവേകാനന്ദൻ, ജോസ് കുമാർ, വാസുദേവൻ നായർ, ശിശുപാലൻ തുടങ്ങിയവർ സംസാരിച്ചു.