തിരുവനന്തപുരം പ്രസ് ക്ലബ് പുതിയ അദ്ധ്യയന വർഷാരംഭത്തിന് മുന്നോടിയായി സംഘടിപ്പിച്ച കുട്ടിക്കൂട്ടം പരിപാടിയിലെ മാമ്പഴസദ്യ ശ്രദ്ധേയമായി

New Update
then madhurolsavam

തിരുവനന്തപുരം: തിരുവനന്തപുരം പ്രസ് ക്ലബ് പുതിയ അദ്ധ്യയന വർഷാരംഭത്തിന് മുന്നോടിയായി കുട്ടിക്കൂട്ടം പരിപാടി സംഘടിപ്പിച്ചു. കിംസ് ഹെൽത്തിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടിയിൽ മുന്നൂറോളം പേർക്ക് സ്കൂൾ ബാഗ്, കുട, ടിഫിൻ ബോക്സ്, വാട്ടർ ബോട്ടിൽ, ജോമെട്രി ബോക്സ്, നോട്ട് ബുക്കുകൾ എന്നിവ അടങ്ങിയ സ്കൂൾ കിറ്റ്  വിതരണം ചെയ്തു.

Advertisment

ചിറയിൻകീഴ് കൃഷിഭവൻ്റെ സഹകരണത്തോടെ തേൻ മധുരോത്സവവും മാമ്പഴസദ്യയും ഉണ്ടായിരുന്നു. അഞ്ഞൂറോളം പേർ പങ്കെടുത്ത ചടങ്ങിൽ കുട്ടികളോടൊത്ത് മാമ്പഴസദ്യ ഉണ്ണാൻ പ്രമുഖർ എത്തി.

കുട്ടികൾക്ക് മാമ്പഴവും ചക്കപ്പഴവും തേൻ പാനീയവും നാടൻ വാഴപ്പഴവും പൈനാപ്പിളും കൊണ്ടാണ് സദ്യ ഒരുക്കിയത്.  ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ ഉദ്ഘാടനം ചെയ്തു.

പ്രസ് ക്ലബ് വൈസ് പ്രസിഡന്റ് എച്ച്.ഹണിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ബാലസാഹിത്യകാരൻ ഡോ.ജി.വി.ഹരി, മാധ്യമപ്രവർത്തകരായ കെ.പി. റെജി, റിങ്കു രാജ് മട്ടാഞ്ചേരിയിൽ ,   പ്രസ് ക്ലബ് സെക്രട്ടറി എം.രാധാകൃഷ്ണൻ, ട്രഷറർ എച്ച്. ഹണി എന്നിവർ സംസാരിച്ചു.

Advertisment