തിരുവനന്തപുരം: കലാ, സാഹിത്യ, ആരോഗ്യ, വിദ്യാഭ്യാസ, കാർഷിക, വ്യാവസായിക രംഗത്തുള്ള പ്രതിഭകൾക്കുള്ള പ്രഥമ ശംഖുമുദ്ര പുരസ്‌കാരങ്ങൾ തിരുവനന്തപുരം വൈഎംസിഎ ഹാളിൽ നടന്ന ചടങ്ങിൽ സമ്മാനിച്ചു. അമ്പത്തിയെട്ടോളം പ്രതിഭകൾ പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി. പ്രശസ്ത സാഹിത്യകാരി ഗിരിജ സേതുനാഥ് ജേതാക്കൾക്കുള്ള പുരസ്‌കാരങ്ങൾ സമ്മാനിച്ചു.
ചടങ്ങിൽ ജൂറി ചെയർമാൻ ചലച്ചിത്ര സീരിയൽ താരം വഞ്ചിയൂർ പ്രവീൺകുമാർ, ജൂറി അംഗങ്ങളായ ചലച്ചിത്ര പിആർ ഒ യും മുൻ ഫിലിം സെൻസർ ബോർഡ് അംഗവുമായ അജയ് തുണ്ടത്തിൽ, ചലച്ചിത്ര നാടക സംവിധായകനായ സി.വി പ്രേംകുമാർ എന്നിവർ പങ്കെടുത്തു.
ചലച്ചിത്ര സീരിയൽ താരം ദീപ സുരേന്ദ്രൻ, പ്രേംനസീർ സുഹൃത് സമിതി സംസ്ഥാന ജനറൽ സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ എന്നിവർ ആശംസകൾ അറിയിച്ചു. ചലച്ചിത്ര സംവിധായകൻ ജോളിമസും പുലരി ടി വി സി.ഇ.ഒ. ജിട്രസ് യോഹന്നാനും പുരസ്‌കാര ജേതാക്കളെ അഭിനന്ദിച്ചു.
എട്ടു വർഷമായി പ്രവർത്തിച്ചു വരുന്ന സിനിമ എന്റർടൈൻമെന്റ് ഐ.പി.ടി.വി. ചാനലായ പുലരി ടി.വി കഴിഞ്ഞ രണ്ടു വർഷങ്ങളായി ചലച്ചിത്ര, ഷോർട് ഫിലിം, ടെലിവിഷൻ പ്രതിഭകൾക്കായി 'ഇന്റർനാഷണൽ പുലരി ടിവി അവാർഡ്' നടത്തിവരുന്നുണ്ട്. ഈ വർഷം മുതലാണ് ശംഖുമുദ്ര പുരസ്‌കാരം ഏർപ്പെടുത്തിയത്.