തിരുവനന്തപുരം: സ്വദേശാഭിമാനി ജൻമദിനാഘോഷം സംഘടിപ്പിച്ചു. ജൻമദിന ആഘോഷങ്ങളുടെ ഭാഗമായി നെയ്യാറ്റിൻകര സ്വദേശാഭിമാനി പാർക്കിൽ സ്വദേശാഭിമാനി കൾച്ചറൽ സെന്റർ സംഘടിപ്പിച്ച ജന്മദിനാഘോഷം അഡ്വ. വിനോദ് സെൻ ഉദ്ഘാടനം ചെയ്തു.
പത്രപ്രവർത്തന സ്വാതന്ത്ര്യത്തിന് വേണ്ടി രക്തസാക്ഷിത്വം വരിച്ച അപൂർവ്വ വ്യക്തിത്വമാണ് സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെന്ന് വിനോദ് സെൻ അഭിപ്രായപ്പെട്ടു.
പരിപാടിയിൽ അജയാക്ഷൻ അധ്യക്ഷത വഹിച്ചു. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ പ്രതിമയിൽ ഹാരാർപ്പണവും പുഷ്‌പാർച്ചനയും നടത്തി. ഇരുമ്പിൽ ശ്രീകുമാർ, എം.സി സെൽവരാജ്, ജയരാജ് തമ്പി, ചമ്പയിൽ സുരേഷ്, വിനീത് കൃഷ്‌ണ, പ്രബിൻ, വിജിൻ തുടങ്ങിയവർ സംസാരിച്ചു.