മഞ്ചവിളാകം: മഞ്ചവിളാകം ഗവ.യു.പി എസിലെ പ്രവേശനോത്സവത്തിൽ നവാഗതരായ വിദ്യാർത്ഥികൾക്ക് മിൽമ തിരുവനന്തപുരം യൂണിയൻ പഠനോപകരണങ്ങളും മധുരപലഹാരങ്ങളും വിതരണം ചെയ്തു.
/sathyam/media/media_files/2025/06/03/BrIYW2vw8cO87ePcTuL7.jpg)
പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. താണുപിള്ള പ്രവേശനോത്സവം ഉദ്ഘാടനം നിർവഹിച്ചു. ഹെഡ്മാസ്റ്റർ എം.എസ്.പ്രശാന്ത്, മിൽമ തിരുവനന്തപുരം യൂണിയൻ ഡയറക്ടർ ബോർഡംഗം ഡബ്ല്യു.ആർ. അജിത് സിംഗ്, കൊല്ലയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഡോ. എൻ.എസ് നവനീത് കുമാർ, ബ്ലോക്ക് പഞ്ചായത്തംഗം കെ.വി പദ്മകുമാർ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എസ്.സന്ധ്യ, വാർഡ് മെമ്പർ ബിന്ദു, പിടിഎ പ്രസിഡൻ്റ് എസ്.വി.സന്തോഷ് കുമാർ എന്നിവർ ആശംസകൾ നേർന്നു.
ബ്ലോക്ക് പഞ്ചായത്ത് പണി കഴിപ്പിച്ച ഹൈടെക് ശുചിമുറി സമുച്ചയവും ഗ്രാമപഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചു നിർമിച്ച ഓഡിറ്റോറിയവും പ്രവേശനോത്സവ ദിനത്തിൽ ഉദ്ഘാടനം ചെയ്തു.