തിരുവനന്തപുരം: മൂന്നു പതിറ്റാണ്ടായി മലയാള ചലച്ചിത്ര രംഗത്തോടൊപ്പം സഞ്ചരിക്കുന്ന പ്രശസ്ത പി.ആർ.ഓ എ.എസ്. ദിനേശ് എഴുതിയ "നമസ്കാരം ദിനേശാണ് പി.ആർ.ഒ" എന്ന പുസ്തകത്തിന് സത്യജിത് റേ ഫിലിം സൊസൈറ്റിയുടെ അവാർഡ് ലഭിച്ചു. തിരുവനന്തപുരത്ത് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ പ്രശസ്ത സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ പുരസ്കാരം സമ്മാനിച്ചു.
പ്രശസ്ത സാഹിത്യപ്രതിഭ ജോർജ് ഓണക്കൂർ, സത്യജിത് റേ ഫിലിം സൊസൈറ്റി ചെയർമാൻ സജിൻലാൽ,
ഫിലിം സൊസൈറ്റി യുടെ രക്ഷാധികാരിയും ചലച്ചിത്ര സംവിധായകനുമായ ബാലു കിരിയത്ത്, കവി പ്രഭാവർമ്മ, സംഗീതജ്ഞൻ പണ്ഡിറ്റ് രമേശ് നാരായണൻ, സംവിധായകൻ സുരേഷ് ഉണ്ണിത്താൻ, ക്യാമറമാൻ എസ്.കുമാർ, തുടങ്ങിയ വർ ചടങ്ങിൽ സംബന്ധിച്ചു.