നൂറുൽ ഇസ്‌ലാം സർവ്വകലാശാലയിൽ വാർഷിക അക്കാദമിക് കോൺക്ലേവ് സംഘടിപ്പിച്ചു

New Update
conclave conducted

തിരുവനന്തപുരം : നൂറുൽ ഇസ്‌ലാം സർവ്വകലാശാലയിൽ വാർഷിക അക്കാദമിക് കോൺക്ലേവ് നടന്നു. ചടങ്ങിൽ അക്കാദമിക് വിദഗ്ദ്ധരുടെയും, വിശിഷ്ട വ്യക്തികളുടെയും നിറ സാന്നിധ്യത്തിൽ നൂറുൽ ഇസ്‌ലാം സർവ്വകലാശാല ചാൻസലർ ഡോ. എ.പി. മജീദ് ഖാൻ ഭദ്രദീപം കൊളുത്തി ഉത്ഘാടനം നിർവഹിച്ചു. 

Advertisment

പ്രോ ചാൻസലർ എം.എസ്. ഫൈസൽ ഖാൻ അധ്യക്ഷ പ്രസംഗം നടത്തി. വൈസ് ചാൻസലർ ഡോ. ടെസ്സി തോമസ് സ്വാഗതപ്രസംഗവും നടത്തി. 

എ.പി.ജെ. അബ്ദുൾ കലാം സാങ്കേതിക സർവകലാശാലയുടെ മുൻ വൈസ് ചാൻസലർ പ്രൊഫ. ഡോ.കുഞ്ചെറിയ പി. ഐസക്, കേരള സെൻട്രൽ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ഡോ. ജി. ഗോപകുമാർ, കർണൂൽ ഡോ. അബ്ദുൾ ഹഖ് ഉറുദു സർവകലാശാല വൈസ് ചാൻസലറും നിഷ് എക്‌സിക്യുട്ടീവ് കൗൺസിലിലെ യു ജി സി പ്രതിനിധിയുമായ ഡോ. ഫൈസുൽ റഹ്മാൻ എന്നിവരുൾപ്പെടെയുള്ള അക്കാദമിക് രംഗത്തെ പ്രമുഖർ കോൺക്ലേവിൽ പങ്കെടുത്തു.

വാർഷിക റിപ്പോർട്ട് പ്രൊ. വൈസ് ചാൻസലർ ഡോ. എ. ഷാജിൻ നർഗുണം അവതരിപ്പിച്ചു. അഡ്മിനിസ്ട്രേഷൻ പ്രോ വൈസ് ചാൻസലർ പ്രൊഫ. ഡോ. കെ.എ. ജനാർദനൻ, രജിസ്ട്രാർ ഡോ. പി. തിരുമാൽവല്ലവൻ, ഗോപിനാഥ് മഠത്തിൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. 

മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിഭാഗം മേധാവി ഡോ. ആർ. രാജേഷിന് ബെസ്റ്റ് ഫാക്കൽറ്റി ഓഫ് ദി ഇയർ അവാർഡ് സമ്മാനിച്ചു. മികച്ച അക്കാദമിക്, ഗവേഷണ സംഭാവനകൾ നൽകിയ മികച്ച ഫാക്കൽറ്റി അംഗങ്ങളെ ചടങ്ങിൽ ആദരിക്കുകയും ചെയ്തു.