നിത്യഹരിത കൾച്ചറൽ സൊസൈറ്റി ഇഷ്ട കായിക താരത്തിന്റെ ചിത്രം വരയ്ക്കാന്‍ മത്സരം നടത്തുന്നു

New Update
nithyaharitha cultural society

തിരുവനന്തപുരം: നിത്യഹരിത കൾച്ചറൽ ആന്റ് ചാരിറ്റബിൾ സൊസൈറ്റി ഇഷ്ട സ്പോർട്സ് താരത്തിന്റെ ചിത്രം വരയ്ക്കാൻ മത്സരം സംഘടിപ്പിക്കുന്നു. ജൂലൈ 12 ശനിയാഴ്ച രാവിലെ 10 ന് തിരുവനന്തപുരം പി ടിപി നഗർ ആനന്ദ് ലെയിൻ ലവ് ഓൾ സ്പോർട്സിൽ വച്ചാണ് മത്സരം. പ്രായപരിധി ഇല്ലാത്ത മത്സരമായതുകൊണ്ട് താല്പര്യമുള്ള ആർക്കും പങ്കെടുക്കാം. വിജയികൾക്ക് മികച്ച സമ്മാനങ്ങളും പങ്കെടുക്കുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റും നൽകും. 

Advertisment

മുൻ ഡിജിപിയും കേരള റിയൽ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റി മെമ്പറും സാഹിത്യകാരിയുമായ ബി. സന്ധ്യ മത്സരത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. എഴുത്തുകാരനും ലവ് ഓൾ സ്പോർട്സ് അക്കാദമി സ്ഥാപകനുമായ സുകേഷ് രാമകൃഷ്ണ പിള്ള അധ്യക്ഷനായിരിക്കും.

ബീറ്റ് ഫോറസ്റ്റ് ഓഫീസർ ഡോ. റോഷ്നി ജി. എസ്, കായിക താരം ഭാസ്കർ ശ്രീറാം, നിത്യഹരിത സൊസൈറ്റി പ്രസിഡന്റ് റഹിം പനവൂർ, സിജ ജയൻ, രമേഷ്ബിജു ചാക്ക, മഹേഷ്‌ ശിവാനന്ദൻ വെൺപാലവട്ടം, രെജു ആർ.ജി എന്നിവർ സംസാരിക്കും.

രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും 9946584007 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടണമെന്ന് സൊസൈറ്റി പ്രസിഡന്റ് റഹിം പനവൂർ അറിയിച്ചു.

Advertisment