തിരുവനന്തപുരം: ഷഷ്ഠി പൂർത്തിയിലെത്തിയ ഗായകനും ഗാനരചയിതാവുമായ അജയ് വെള്ളരിപ്പണയ്ക്ക് പ്രേംനസീർ സുഹൃത് സമിതി ആദരം നൽകും. ബുധനാഴ്ച വൈകിട്ട് 6 ന് തിരുവനന്തപുരം തൈക്കാട് ഭാരത് ഭവൻ മണ്ണരങ്ങിലാണ് ചടങ്ങുകൾ.
ഭാരത് ഭവൻ മെമ്പർ സെക്രട്ടറിയും നാടക, ചലച്ചിത്ര സംവിധായകനുമായ ഡോ. പ്രമോദ് പയ്യന്നൂർ ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര സംവിധായകൻ തുളസിദാസ് ഉപഹാരവും ചലച്ചിത്ര സംഗീത സംവിധായകൻ റോണി റാഫേൽ പ്രശസ്തിപത്രവും സമർപ്പിക്കും.
പ്രേംനസീർ സുഹൃത് സമിതി സംസ്ഥാന സെക്രട്ടറി തെക്കൻസ്റ്റാർ ബാദുഷ, ചലച്ചിത്ര സംവിധായകൻ ജോളിമസ്, നടൻ വഞ്ചിയൂർ പ്രവീൺകുമാർ, സമിതി സംസ്ഥാന പ്രസിഡന്റ് പനച്ചമൂട് ഷാജഹാൻ, ഫിലിം പി ആർഒമാരായ അജയ് തുണ്ടത്തിൽ, റഹിം പനവൂർ, മതമൈത്രി സംഗീതജ്ഞൻ ഡോ. വാഴമുട്ടം ചന്ദ്രബാബു, കലാ, സാംസ്‌കാരിക പ്രവർത്തകരായ ഗോപൻ ശാസ്തമംഗലം, എം.കെ സൈനുൽ ആബ്ദീൻ, ഷംസ് ആബ്ദീൻ, ഡോ. പി. ഷാനവാസ്, ഡോ. ഗീതാ ഷാനവാസ് തുടങ്ങിയവർ സംബന്ധിക്കും. തുടർന്ന് സംഗീത സന്ധ്യയും ഉണ്ടാകും.