പി പദ്മരാജൻ പുരസ്‌കാരം ബെന്നി ആനിക്കാടിന്

New Update
benny anikkad

തിരുവനന്തപുരം: മികച്ച നാടക സംവിധായകന് നവ ഭാവന ചാരിറ്റബിൾ സൊസൈറ്റി നൽകുന്ന പി പദ്മരാജൻ സ്മാരക പുരസ്‌കാരം ബെന്നി ആനിക്കാടിന് ജൂൺ 22 ന് സമ്മാനിക്കും.

Advertisment

കോട്ടയം മാറ്റൊലിയുടെ ഒലിവ് മരങ്ങൾ സാക്ഷി എന്ന നാടകത്തിന്റെ സംവിധായകനാണ് ബെന്നി ആനിക്കാട്. ഈ നാടകത്തിൽ ഒരു പ്രധാന വേഷവും ബെന്നി ചെയ്യുന്നുണ്ട്.

തപാൽ വകുപ്പിൽ നിന്നും റിട്ടയർ ചെയ്ത ബെന്നിക്ക്  കലാ സാംസ്‌കാരിക രംഗത്തെ പ്രവർത്തനങ്ങൾക്ക് നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്.1988 മുതൽ പ്രൊഫഷണൽ നാടകങ്ങളിൽ അഭിനയിച്ചു വരുന്നു.

Advertisment