/sathyam/media/media_files/2025/06/14/3NvgX1mZzRcXKONrOzcm.jpg)
നെയ്യാറ്റിന്‍കര: നെയ്യാറ്റിൻകര മിനി സിവിൽ സ്റ്റേഷനിലെ പാർക്കിംഗ് പ്രശ്നം അടിയന്തിരമായി പരിഹരിക്കണമെന്ന് കേരള എൻ ജി ഒ അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് ചവറ ജയകുമാർ ആവശ്യപ്പെട്ടു.
ചെറിയ മഴയത്ത് പോലും വെള്ളക്കെട്ട് രൂപപ്പെടുന്ന ആലുംമൂട് ജംഗ്ഷനിൽ ഓട നവീകരണം ഉൾപ്പെടെയുള്ള പ്രവൃത്തികൾ ചെയ്യാൻ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ജീവനക്കാരുൾപ്പെടെ നൂറ് കണക്കിന് ആളുകൾ കടന്ന് പോകുന്ന ആലുംമൂട് ജംഗ്ഷനിൽ മഴ പെയ്ത് കഴിഞ്ഞാൽ ഇരുചക്ര വാഹന യാത്രക്കാരുൾപ്പെടെയുള്ളവർ വലിയ ദുരിതമാണ് അനുഭവിക്കുന്നത്.
പ്രാദേശീകമായുൾപ്പെടെ ജീവനക്കാർ നേരിടുന്ന പ്രശ്നങ്ങൾ സർക്കാർ ശ്രദ്ധയിൽ കൊണ്ടുവന്ന് പരിഹരിക്കുന്നതിനായി കേരള എൻ ജി ഒ അസോസിയേഷൻ നെയ്യാറ്റിൻകര ബ്രാഞ്ച് കമ്മിറ്റി സംഘടിപ്പിച്ച ചായ്പേയ് ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ചവറ ജയകുമാർ.
ചർച്ചയ്ക്ക് കേരള എൻ ജി ഒ അസോസിയേഷൻ തിരുവനന്തപുരം സൗത്ത് ജില്ലാ സെക്രട്ടറി ജോർജ് ആൻ്റണി, സംസ്ഥാന സെക്രട്ടറിയേറ്റംഗം വി.സി. ഷൈജി ഷൈൻ, ബ്രാഞ്ച് പ്രസിഡൻ്റ് എസ്.ഷാജി, നേതാക്കളായ എസ്.ആർ. ബിജുകുമാർ, അജയാക്ഷൻ പി.എസ്, ശ്രീജിത്, ഷിബു തുടങ്ങിയവർ നേതൃത്വം നൽകി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us