2025ലെ ഇൻ്റര്‍നാഷണൽ പുലരി ടിവി അവാർഡുകൾക്കുള്ള അപേക്ഷ ക്ഷണിച്ചു

New Update
pulari tv awards

തിരുവനന്തപുരം: സിനിമാ വിനോദ ഐപി ടിവി ചാനൽ ആയ പുലരി ടിവി സംഘടിപ്പിക്കുന്ന മൂന്നാമത്തെ ഇൻറർനാഷണൽ പുലരി ടിവി അവാർഡുകൾക്കുള്ള അപേക്ഷകൾ ക്ഷണിച്ചു.

Advertisment

2024 - 2025 ഇടയിൽ സെൻസർ ചെയ്ത് റിലീസ് ചെയ്തതും, 72 മിനിറ്റിൽ കുറയാത്ത റൺടൈമുള്ളതും, ഒടിടി പ്ലാറ്റ്‌ഫോമുകൾ വഴി റിലീസ് ചെയ്തതുമായ സിനിമകളും, 2024 - 2025 -ൽ സംപ്രേഷണം ചെയ്ത സീരിയലുകൾ, ടെലിഫിലിമുകൾ, ഡോക്യുമെന്ററികൾ, റിയാലിറ്റി ഷോകൾ, കോമഡി പ്രോഗ്രാമുകൾ, വാർത്തകളും, യൂട്യൂബിൽ റിലീസ് ചെയ്തതും അല്ലാത്തതുമായ 1 മിനിറ്റ് മുതൽ 45 മിനിറ്റ് വരെയുള്ള ഹ്രസ്വചിത്രങ്ങളും, എല്ലാ കാറ്റഗറിയിലും ഉള്ള വീഡിയോ ആൽബങ്ങളും അപേക്ഷിക്കാവുന്നതാണ്.

അപേക്ഷകൾ www.pularitv.com എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. എന്‍ട്രികള്‍ അയക്കേണ്ട അവസാന തിയതി 2025 ഓഗസ്റ്റ് 15.

Advertisment