രാക്കവിതക്കൂട്ടം പ്രഥമ കവിത പുരസ്ക്കാരം ദിവാകരൻ വിഷ്ണുമംഗലത്തിന്

New Update
rakkavithakoottam

തിരുവനന്തപുരം: പ്രഥമ രാക്കവിതക്കൂട്ടം കവിത പുരസ്ക്കാരം ദിവാകരൻ വിഷ്ണുമംഗലത്തിൻ റെ 'ചോറ്റുപാഠ' ത്തിന്. മലയാള കവികളുടെയും കാവ്യാസ്വാദകരുടെയും കൂട്ടായ്മയായ രാക്കവിതക്കൂട്ടം നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി കവിതയ്ക്ക് ഏർപ്പെടുത്തിയ പ്രഥമ രാക്കവിതക്കൂട്ടം കവിതപുരസ്ക്കാരത്തിന് ദിവാകരൻ വിഷ്ണുമംഗലത്തിൻറെ "ചോറ്റുപാഠം" എന്ന കവിതാ സമാഹാരം അർഹമായി. 25000 രൂപയും ശില്പവും പ്രശസ്തിപത്രവും ആണ് പുരസ്ക്കാരം. 

Advertisment

rakkavithakoottam-2

പുരസ്കാരത്തിനായി മത്സരിച്ച എഴുപതിലധികം കൃതികളിൽ നിന്നാണ് അവാർഡിനർഹമായ കൃതി തെരഞ്ഞെടുത്തത്. ഡോ. മിനിപ്രസാദ്, ഡോ.സജയ്.കെ.വി, ഡോ.മുഞ്ഞിനാട് പത്മകുമാർ എന്നിവരടങ്ങിയ ജൂറിയാണ് അവാർഡിനർഹമായ കൃതി തെരഞ്ഞെടുത്തത്.

ജൂറി ചെയർമാൻ കവി സി.എം.വിനയചന്ദ്രൻ, കോ ഓഡിനേറ്റർ കവി വിനോജ് മേപ്പറമ്പത്ത്, കൺവീനർ എഴുത്തുകാരനും കവിയുമായ ഡോ.സുധീർബാബു എന്നിവരാണ് പുരസ്ക്കാര നിർണയ സമിതിക്ക് നേതൃത്വം നൽകുന്നത്. 

2025 ജൂൺ 21, 22 തീയ്യതികളിൽ ആലപ്പുഴയിൽ രാക്കവിതക്കൂട്ടം കാവ്യോത്സവത്തിൽ വെച്ച് നടക്കുന്ന വാർഷികത്തിൽ പുരസ്ക്കാരം സമ്മാനിക്കും. പത്രസമ്മേളനത്തിൽ കവിയും എഴുത്തുകാരിയുമായ വി.എസ്.ബിന്ദു, കവി ചായം ധർമ്മരാജൻ, ജയേഷ് വ്ലാത്താങ്കര, അമൽ.ടി.ജി, കസ്തൂരി ഭായ് എന്നിവർ  പങ്കെടുത്തു.

Advertisment